Home Kizhakkambalam റോഡ് വികസിച്ചാലേ നാട് വികസിക്കു. ചൂരക്കോട് കുന്നത്ത്കുടി കനാൽബണ്ട് റോഡിന്റെ ടാറിങ് പൂർത്തിയായി.

റോഡ് വികസിച്ചാലേ നാട് വികസിക്കു. ചൂരക്കോട് കുന്നത്ത്കുടി കനാൽബണ്ട് റോഡിന്റെ ടാറിങ് പൂർത്തിയായി.

34
0
Screenshot

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചൂരക്കോട്–കുന്നത്തുകൊടി കനാൽബണ്ട് റോഡിന്റെ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് ഏറെക്കാലമായി പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്ന റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്.

മുൻപ് മൂന്നു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ്, നാട്ടുകാർ സ്ഥലം വിട്ടുനൽകിയതോടെയാണ് അഞ്ചു മീറ്റർ വീതിയാക്കി വികസിപ്പിക്കാൻ സാധിച്ചതെന്ന് പഞ്ചായത്ത് മെമ്പർ അമ്പിളി അറിയിച്ചു. ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിയെ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ കഴിഞ്ഞതെന്നും അവർ വ്യക്തമാക്കി.

റോഡിന്റെ നിർമാണം പൂര്‍ത്തിയായതോടെ കിഴക്കമ്പലം, പെരുമ്പാവൂർ, പട്ടിമറ്റം മേഖലകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമായി. മഴക്കാലങ്ങളിൽ പോലും ഗതാഗത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്ന പ്രദേശവാസികൾക്ക് ഇത് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്.

പുതിയ റോഡ് പ്രാദേശിക ഗതാഗതം സുഗമമാക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും വ്യാപാര മേഖലയ്ക്കും വലിയ സഹായമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഗ്രാമീണ മേഖലകളിലെ വികസനം മുൻനിര്‍ത്തി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്ന പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here