Home Election News വികസന നായകനെ നെഞ്ചിലേറ്റി കുന്നത്തുനാട്

വികസന നായകനെ നെഞ്ചിലേറ്റി കുന്നത്തുനാട്

കുന്നത്തുനാടിന്റെ ഭാവി പ്രതീക്ഷയായാണ് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരനെ കുന്നത്തുനാടിലെ ജനങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. കിഴക്കമ്പലത്ത് തുടക്കമിട്ട ട്വന്റി20 മോഡല്‍ വികസന തുടര്‍ച്ച ബാബു ദിവാകരനിലൂടെ കുന്നത്തുനാട് മുഴുവന്‍ വ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍. വികസനങ്ങളെ വാഗ്ദാനങ്ങളില്‍ മാത്രമൊതുക്കി ജനങ്ങളെ വോട്ടുബാങ്കുകളായി മാത്രം കണക്കാക്കിയിരുന്ന ഇടതു-വലത് മുന്നണികളുടെ പിടിയില്‍നിന്നും കുന്നത്തുനാടിനെ മോചിപ്പിക്കണമെന്ന അപേക്ഷയുമായി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേയ്ക്ക് ഒഴുകിയെത്തുന്ന ജനപ്രവാഹം ദിനംപ്രതി വര്‍ധിക്കുകയാണ്.

എന്‍.ഡി.എ നേതൃത്വം നല്‍കുന്ന ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കുപോലും പാഠമാക്കാവുന്ന ഒന്നാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണം ആരംഭിക്കുന്ന ബാബു ദിവാകരന്‍ മണ്ഡലത്തിന്റെ ഓരോ മേഖലയും പിന്നിടുമ്പോള്‍, പ്രചരണ സംഘത്തെ അനുഗമിക്കുന്ന നാട്ടുകാരുടെ നീണ്ട നിര കൗതുക കാഴ്ചയാവുകയാണ്. പലതുള്ളി പെരുവെള്ളം കണക്കെ രാവിലെ ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ ജാഥകള്‍ വൈകിട്ട് അവസാനിക്കുന്നത് ജനസാഗരത്തെ സാക്ഷിയാക്കിയാണ്.

ബാബു ദിവാകരന്‍ മുന്നോട്ടുവയ്ക്കുന്ന വികസനത്തിന്റെ രാഷ്ട്രീയം തന്നെയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. അഴിമതി രഹിത ഭരണം കേരളത്തില്‍ സാധ്യമാകുമെന്ന് തെളിയിച്ച ട്വന്റി20യുടെ വികസന ചരിത്രം ബാബു ദിവകരനിലൂടെ കുന്നത്തുനാടിലും ആവര്‍ത്തിക്കുമെന്നതില്‍ വോട്ടര്‍മാര്‍ക്കും സംശയമില്ല. പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതും, അടിയന്തിര സ്വഭാവമുള്ളതുമായ വികസന പദ്ധതികളാണ് ബാബു ദിവാകരന് വോട്ടര്‍മാരോട് പങ്കുവയ്ക്കാനുള്ളത്. സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന ഇത്തരം പദ്ധതികള്‍ വളര്‍ന്നുവരുന്ന പുതുതലമുറയുടെ ഭാവിയും ലക്ഷ്യമിട്ടുള്ളവയാണ്. പരമ്പരാഗത രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധമില്ലാതെ, അധികാരമെന്നാല്‍ തടസ്സമില്ലാത്ത ജനസേവനം സാധ്യമാക്കാനുള്ള ഭരണകര്‍ത്താവിന്റെ ഉത്തരവാദിത്തമാണെന്ന് തന്റെ ജീവിതത്തിലൂടെ വിളിച്ചുപറഞ്ഞ ബാബു ദിവാകരന്‍ മുഴുവന്‍ കേരളത്തിനും ഒരു മാതൃകയാണ്. ആ മാതൃകയെ കുന്നത്തുനാട്ടിലെ ജനങ്ങള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here