Home Election News തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിച്ച് ബാബു ദിവാകരന്‍

തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിച്ച് ബാബു ദിവാകരന്‍

കിഴക്കമ്പലം തൊണ്ടിപ്പീടിക വാർഡ് 11ൽ സ്ഥിതിചെയ്യുന്ന മണ്ടോളി അസോസിയേറ്റ്സ് എന്ന ഫാർമസ്യുട്ടിക്കൽ സ്ഥാപനം സന്ദർശിച്ച് സ്ഥാപനത്തിലെ തൊഴിലാളികളുമായി ആശയവിനിമയം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ.

സ്ഥാപനത്തിന്റെ എംഡി ഡോ. മാത്യു, ബാബു ദിവാകരനെ സ്വാഗതം ചെയ്തു. ട്വന്റി20 നേതാവും വാർഡ് മെമ്പറുമായ അനു എൽദോസ്, വാർഡ് സെക്രട്ടറി അമ്മു ശിവൻ, നിയോജകമണ്ഡലം അംഗം ജോബി വർഗീസ്, എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here