കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചതിനൊപ്പം നല്കിയ സ്വത്ത് വിവര കണക്കുകള്‍ കൗതുകമാവുകയാണ്. ബാബു ദിവാകരന്റെ കയ്യില്‍ പണമായി ആകെ ഉള്ള സമ്പാദ്യം വെറും അയ്യായിരം രൂപമാത്രം. ഭാര്യയുടെ കയ്യില്‍ പണമായി ആയിരം രൂപയുമുണ്ട്. എണ്‍പതിനായിരം രൂപ വിലയുള്ള കാറും ഇരുപതിനായിരം രൂപ വിലയുള്ള ഒരു സ്കൂട്ടറും ബാബു ദിവാകരന്റെ പേരിലുണ്ട്. ഒരു തരി ഗോള്‍ഡ് പോലും സ്വന്തമായി ഇല്ലാത്ത ബാബു ദിവാകരന് നിലവില്‍ മറ്റ് ബാധ്യതകളൊന്നുമില്ല.













