Home Election News ബാബു ദിവാകരന് പിന്തുണ വാഗ്ദാനം ചെയ്ത് അഖില കേരള പണ്ഡിതർ മഹാജന സഭ

ബാബു ദിവാകരന് പിന്തുണ വാഗ്ദാനം ചെയ്ത് അഖില കേരള പണ്ഡിതർ മഹാജന സഭ

അഖില കേരള പണ്ഡിതർ മഹാജന സഭയുടെ സംസ്ഥാന സെക്രട്ടറി സജീഷ് രാജ് എം ആറിനെ വീട്ടിലെത്തി സന്ദർശിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. സന്ദർശന വേളയിൽ സഭയുടെ മാനിഫെസ്റ്റോ സെക്രട്ടറി സജീഷ് രാജ്, ബാബു ദിവാകരന് കൈമാറി. കുന്നത്തുനാട് മണ്ഡലത്തിൽ മാത്രം നാനൂറ് കുടുംബങ്ങളാണ് അഖില കേരള പണ്ഡിതർ മഹാജന സഭയ്ക്ക് കീഴിലുള്ളത്. തിരഞ്ഞെടുപ്പിൽ സഭയുടെ എല്ലാ പിന്തുണയും ബാബു ദിവാകരന് സെക്രട്ടറി സജീഷ് രാജ് വാഗ്ദാനം ചെയ്തു. സഭയുടെ അവകാശ പോരാട്ടങ്ങളിൽ ഒപ്പമുണ്ടാകുമെന്ന് ബാബു ദിവാകരൻ സജീഷ് രാജിന് ഉറപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here