കോലഞ്ചേരി ടൗണിലെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്തിച്ച് ട്വന്റി 20-എൻഡിഎ കുന്നത്തുനാട് സ്ഥാനാർഥി ബാബു ദിവാകരൻ. മലങ്കര ഓർത്തോഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നിന്നും പാർട്ടി പ്രവർത്തകർക്കൊപ്പം ആരംഭിച്ച സന്ദർശന പരിപാടിയിൽ നിരവധി വോട്ടർമാരും പങ്കുചേർന്നു.

ട്വന്റി 20 ബ്ലോക്ക് മെമ്പർ പി റ്റി ഐപ്പ്,
വാർഡ് മെമ്പർമാരായ അനു എൽദോസ് , രമ്യ തങ്കപ്പൻ , അനിത സികെ , ഏലിയാസ് , ജിജോ , ഷിഞ്ചുമോൾ പി മാത്യു , എലിസാ മാത്യു , വീണ മാത്യു , ഷാന്റി ഷിബു , മഞ്ജു ജോർജ് , ഐക്കരനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ് , നിയോജകമണ്ഡലം കമ്മിറ്റി അംഗം ജോബി വർഗീസ്, മിനി വി സി എന്നിവർക്കൊപ്പം എൻഡിഎ കോർകമ്മിറ്റി അംഗവും ബിജെപി ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റുമായ രൂപേഷ് ബി, വൈസ് പ്രസിഡന്റ് വിനോദ് ആർ വാര്യർ, ബിജെപി ശക്തികേന്ദ്ര ഇൻ ചാർജ് ശശീന്ദ്രൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
















