Home Election News വാഴക്കുളത്ത് വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി

വാഴക്കുളത്ത് വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി

കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഴക്കുളം തടിയിട്ടപറമ്പ് , മുള്ളൻകുന്ന്, കമ്പനിപ്പടി എന്നീ വാർഡുകളിൽ വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ബിജെപി.

കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ ബാബു ദിവാകരനിലൂടെ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്‌ കെ എസ് അഭിലാഷ് പറഞ്ഞു. ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ് എൻഡിഎയ്ക്ക് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വിജയത്തിനായി താഴെ തട്ടിൽ നിന്നുള്ള ശക്തമായ പ്രവർത്തനം നമുക്ക് ആവശ്യമാണ്. ബാബു ദിവാകരനിലൂടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാപ്നത്തിലേക്ക് വികസിത കുന്നത്തുനാടിനെ സമ്മാനിക്കാൻ നമുക്ക്‌ സാധിക്കും.ഇടത് വലതു മുന്നണികളുടെ അഴിമതി ഭരണത്തിൽ നിന്നും ഈ നാടിനെ മോചിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പിലൂടെ നമുക്ക് സാധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ട്വന്റി20യും എൻഡിയെയും സംയുക്തമായി ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാർഥി ബാബു ദിവാകരൻ സദസിനെ ഓർമിപ്പിച്ചു. ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു ജേക്കബിന്റെ വികസന കാഴ്ചപ്പാടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജി ആകൃഷ്ടൻ ആയതോടെയാണ് ട്വന്റി 20-എൻഡിഎ സഖ്യത്തിന് വഴി തെളിഞ്ഞത്. സാബു ജേക്കബിന്റെ വാക്കുകൾ കടമെടുത്ത അദ്ദേഹം, നമ്മുടെ തിരഞ്ഞെടുപ്പ് വിജയവും തുടർന്ന് നടത്താനിരിക്കുന്ന വികസന പ്രവർത്തനങ്ങളും വളർന്നു വരുന്ന നമ്മുടെ മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടിയുള്ളതാണെന്ന ഓർമ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏവർക്കും ഉണ്ടാവണമെന്നും ഓർമിപ്പിച്ചു.

ബിജെപി വാഴക്കുളം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അരുൺ കുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകാന്ത് പുത്തനിലയം, പഞ്ചായത്ത്‌ സംയോജകൾ കെ ബി തങ്കരാജൻ, മഹിളാമോർച്ച ജില്ല അധ്യക്ഷ അഡ്വ. ശ്രീജ ലാൽജി, ജില്ല വൈസ് പ്രസിഡന്റ്‌ പ്രസന്ന വാസുദേവൻ, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി രാഹുൽ രാജൻ, പഞ്ചായത്ത്‌ സെക്രട്ടറി ലിജു, കർഷക മോർച്ച സമിതി അംഗം പി റ്റി മനോജ്‌, ഹരിഹരൻ, വി എസ് നീലകണ്ഠൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ അനിൽ കുമാർ, ബൂത്ത്‌ പ്രസിഡന്റ്‌ കമലഹാസൻ, ബൂത്ത്‌ പ്രസിഡന്റ്‌ കെ കെ മോഹനൻ, ട്വന്റി 20 കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി അംഗം ജോബി വർഗീസ്, മിനി വി സി എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here