പുത്തൻകുരിശ് ഐറിൻ ഹോംസ് ഓൾഡ് ഏജ് ഹോം സന്ദർശിച്ച് കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. ഐറിൻ ഹോംസിലെ താമസക്കാരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ അദ്ദേഹം ഹോമിന്റെ മേലധികാരിയായ ഫാ. സാബു കെ പിയുടെ അനുഗ്രഹം തേടി. തുടർന്ന് പുത്തൻകുരിശ് ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ജിഫിൻ മാവേലിയേയും സന്ദർശിച്ച ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്.
എൻഡിഎ പുത്തൻകുരിശ് കൺവീനർ എം ആർ രാജീവ്, ട്വന്റി 10 നിയോജകമണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് മത്തായി പി വൈ, പീറ്റർ കെ ജോസഫ് , ട്വന്റി 20 വാർഡ് മെമ്പർമാരായ ദിവ്യ കെ എം, സിജി ബൈജു എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.













