കുന്നത്തുനാട് നിയോജകമണ്ഡലം തിരുവാണിയൂർ പഞ്ചായത്ത് മോനപ്പിള്ളി വാർഡിലെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ.

തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമാകുമ്പോൾ നമ്മുടെ ഐക്യം തകർക്കാൻ വ്യാജ പ്രചാരണങ്ങളുമായി എതിരാളികൾ രംഗത്തെത്തുമെന്നും, നാം ജാഗരൂകരായി ഇരിക്കണമെന്നും എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ അധ്യക്ഷ പ്രസംഗത്തിൽ സദസിനെ ഓർമിപ്പിച്ചു. വിവിധ സംഘടനകളുടെ പ്രവർത്തകർ സ്ഥാനാർഥിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ട്വന്റി 20 വാർഡ് പ്രസിഡന്റ് രാജു, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രമോഹനൻ, ജില്ലാ വൈസ് പ്രസിഡന്റ് സി എൻ മോഹനൻ, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജീവ്, ബിജെപി ബൂത്ത് പ്രസിഡന്റ് മോഹനൻ , ട്വന്റി 20 ബൂത്ത് പ്രസിഡന്റ് ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.














