കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ നയിച്ച തിരഞ്ഞെടുപ്പ് പര്യടനം വാഴക്കുളം പഞ്ചായത്ത് മുള്ളൻകുന്നിൽ സമാപിച്ചു. കിഴക്കമ്പലം പഞ്ചായത്ത് കാരുകുളത്ത് തുടക്കം കുറിച്ച പര്യടനം പൂക്കാട്ടുപടി, കോൺഫിഡന്റ് ഫ്ലാറ്റ് എന്നിവിടങ്ങൾ പിന്നിട്ട് വാഴക്കുളം പഞ്ചായത്ത് മനക്കമൂല, ബ്ലോക്ക് ജംഗ്ഷൻ, പള്ളിപ്പുറം, ഏഴിപ്രം, എത്തിരിക്കാവ് എന്നീ സ്ഥലങ്ങളിലൂടെയാണ് സമാപന നഗരിയിൽ എത്തിച്ചേർന്നത്. പര്യടനത്തിന് വിവിധ ഇടങ്ങളിൽ സ്വീകരണം ഒരുക്കിയ പാർട്ടി പ്രവർത്തകർ ഷാൾ അണിയിച്ചും സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചക്ക കൈമാറിയും ബാബു ദിവാകരനെ ആദരിച്ചു. സമാപന സമ്മേളനത്തിൽ ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിന്റെ സാന്നിധ്യം പ്രവർത്തകരെ ആവേശത്തിലാക്കി.

എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ട്വന്റി 20 നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളായ ബേബി ജോൺ, കുര്യൻ ജേക്കബ്, നിയോജകമണ്ഡലം സെക്രട്ടറി ബിനു കെ എ, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി, വാർഡ് മെമ്പർമാരായ മേരി ഏല്യാസ്, ജിബി മത്തായി, കൃഷ്ണകുമാർ, ശ്രീദേവി രമേശ്, ബിജെപി ജില്ല കമ്മിറ്റി അംഗം സി എം നാസർ, ബിജെപി മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെ എസ്, എറണാകുളം ജില്ല വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര, മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ, ബി ജെ പി വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത്, ബിജെപി എറണാകുളം ജില്ല വൈസ് പ്രസിഡന്റ് ഉദയൻ പുക്കാട്ടുപടി, ഒ.ബി സി മോർച്ച ജില്ല സെക്രട്ടറി അജി മഴുവന്നൂർ, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമൻ, ബിജെപി ജില്ല വൈസ് പ്രസിഡന്റ് പ്രസന്ന വാസുദേവൻ, മഹിളാ മോർച്ച ജില്ല സെക്രട്ടറി സംഗീത അനിൽ തുടങ്ങിയവർ പര്യടനത്തിൽ സ്ഥാനാർഥിയെ അനുഗമിച്ചു.


















