കോലഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ റോഡ് ഷോ ആരംഭിച്ചത്. ട്വന്റി20യുടെ വികസന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചരണ പരിപാടിയില്‍ തങ്ങളുടെ നാടിന്റെ നായകനെ കാണുവാനും അഭിവാദ്യം അര്‍പ്പിക്കുന്നതിനും നൂറുകണക്കിന് പ്രദേശവാസികളാണ് റോഡിന് ഇരുവശവും അണിനിരന്നത്.
മുദ്രാവാക്യങ്ങളും ജയ് വിളികളുമായാണ് ബാബു ദിവാകരനെ ജനങ്ങള്‍ വരവേറ്റത്. വാഹനത്തില്‍ നിന്നുകൊണ്ടുതന്നെ ആദരവ് ഏറ്റുവാങ്ങിയും വോട്ടഭ്യര്‍ത്ഥിച്ചും ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍ ജനസാഹരം വാഹനത്തെ അനുഗമിച്ചത് വേറിട്ട അനുഭവമായി. തങ്ങളില്‍ ഒരാളായി ബാബു ദിവാകരനെ കുന്നത്തുനാടിലെ ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞതിന്റെ തെളിവായിരുന്നു ഇന്നത്തെ പ്രചരണ പരിപാടി.
കുന്നത്തുനാട് ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നത് വ്യക്തമാക്കുന്നതായിരുന്നു പ്രചരണ പരിപാടികളില്‍ കണ്ട ബഹുജനപങ്കാളിത്തം. ട്വന്റി20 നേതൃത്വം നല്‍കുന്ന കിഴക്കമ്പലം മോഡല്‍ വികസനം കുന്നത്തുനാട് മണ്ഡലത്തില്‍ സാധ്യമാക്കാന്‍ ജനം മുന്‍കയ്യെടുക്കുന്നതിന്റെ സൂചനകളായിരുന്നു സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് വോട്ടര്‍മാരില്‍ നിന്നും

ലഭിച്ച ആദരവുകള്‍.













