‘ആട്ഗ്രാമം പദ്ധതി’; 500 കുടുംബങ്ങൾക്ക് സ്വയം തൊഴിൽ, 6,000 രൂപ പ്രതിമാസ വരുമാനം
സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ട്വന്റി20 നടപ്പാക്കിയ 'ആട്ഗ്രാമം' പദ്ധതി പ്രകാരം, 500 കുടുംബങ്ങൾക്ക് 5 ആടുകളെ വീതം കൂട് സഹിതം സൗജന്യമായി വിതരണം ചെയ്തു. വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് സ്ഥിരമായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഈ ബൃഹദ് പദ്ധതി ആവിഷ്കരിച്ചത്. ഗുണഭോക്താക്കളായ ഓരോ കുടുംബത്തിനും 5 ആടുകളെ വീതമാണ്, പ്രത്യേകം രൂപകൽപ്പന ചെയ്ത ആധുനിക കൂടുകൾ സഹിതം നൽകിയത്. ഈ പദ്ധതിയിൽ നിന്ന് ഓരോ കുടുംബത്തിനും 6000 രൂപ വരെ പ്രതിമാസ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇത് മറ്റ് വരുമാന...
2000 കുടുംബങ്ങൾക്ക് മലബാറി ആടുകൾ സൗജന്യമായി വിതരണം ചെയ്തു
അത്യുൽപാദന ശേഷിയുള്ള മലബാറി ആടുകളെ കർഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'ആടു ഗ്രാമം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ, 2,000 കുടുംബങ്ങൾക്ക് ട്വന്റി20യുടെ നേതൃത്വത്തിൽ സൗജന്യമായി ആടുകളെ വിതരണം ചെയ്തു. കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും ക്ഷീര-മാംസ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനും വേണ്ടിയാണ് ട്വന്റി20 ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആടു വളർത്തലിൽ താൽപ്പര്യമുള്ള ഓരോ കുടുംബങ്ങൾക്കും ഒരു മലബാറി ആടിനെ വീതമാണ് സൗജന്യമായി നൽകിയത്. നാട്ടിൽ പൊതുവേ മാംസത്തിനും പാലിനുമായി നാടൻ ആടുകളെയായിരുന്നു മുൻപ് വളർത്തിയിരുന്നത്. എന്നാൽ, ഈ പദ്ധതിയിലൂടെ അത്യുൽപാദനശേഷിയുള്ള മലബാറി ആടുകളെ കർഷകർക്ക്...
ഇവിടം സ്വര്‍ഗ്ഗമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഒരു മലയാള ചിത്രത്തിന്റെ ടൈറ്റിലാണിത്. ഒരു ഫാമിനെയും ജൈവകൃഷി നടത്തുന്ന കര്‍ഷകനെയും അയാള്‍ അതിജീവിക്കുന്ന പ്രതിസ ന്ധികളെയും മനസ്സിലെ നന്മയെയും പ്രമേയമാക്കിയ ചിത്രത്തെ ജനങ്ങള്‍ ആവോളം സ്വീകരിച്ചു. ഒരു ചലച്ചിത്രത്തിന്റെ കഥയ്ക്കും അതിലെ സാങ്കല്‍പികമായ കഥാപാത്രങ്ങള്‍ക്കുമപ്പുറം യഥാര്‍ത്ഥ ജീവിത ത്തിലും ഇത്തരം അപൂര്‍വ്വവും അതിശയകരവുമായ കാഴ്ചകളുണ്ട്. ഇത്തരത്തില്‍ ഒരല്‍പം അതിശയോക്തിയുള്ളതാണ് കിഴക്കമ്പലം എന്ന ഈ കൊച്ചു ഗ്രാമത്തിലെ വലിയ കാഴ്ചകള്‍. എന്തെന്നാല്‍ ഇവിടം സ്വര്‍ഗ്ഗമാണ്. ബിസിനസിലെ വളര്‍ച്ചയേക്കാള്‍ കിഴക്കമ്പലം എന്ന തന്റെ ഗ്രാമത്തിന്റെ വളര്‍ച്ചയായിരുന്നു എം. സി.ജേക്കബ്ബ്...
പുതുശ്ശേരിക്കടവ് പാലം റോഡ് റീ ടാറിംങ്ങ് പൂര്‍ത്തിയായി
പഞ്ചായത്ത് തലത്തില്‍ ട്വന്റി20യുടെ വികസ മുന്നേറ്റങ്ങളില്‍ മറ്റൊരു നാഴികക്കല്ല് തീര്‍ത്ത് പുതുശ്ശേരിക്കടവ് പാലം റോഡ് റീ ടാറിംങ്ങ് പൂര്‍ത്തിയായി. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 15 പഴങ്ങനാടിലെ കടമ്പ്രയാറിനോട് ചേര്‍ന്നുകിടക്കുന്ന റോഡാണ് പുതുശ്ശേരിക്കടവ് പാലം റോഡ്. 880 മീറ്റര്‍ നീളമുള്ള ഈ റോഡിന്റെ റീ ടാറിങ്ങിന് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. മികച്ച ഗുണമേന്മയും റോഡിന്റെ വീതിയും ദീര്‍ഘകാല സുരക്ഷയും ഉറപ്പുവരുത്തിയാണ് റീ ടാറിങ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്ക് റോഡ് ഗതാഗതത്തിനായി പൂര്‍ണമായും തുറന്നുനല്‍കി. ടാറിംങ്ങ് പൂര്‍ത്തിയതോടുകൂടി പള്ളിക്കര, കാക്കനാട്, ഇന്‍ഫോപാര്‍ക്ക് മേഖലയിലേക്കുള്ള യാത്ര...
മരുന്നുകള്‍ക്ക് 50% വിലക്കുറവുമായി ട്വന്റി20 മെഡിക്കല്‍ ഷോപ്പ്
ഇന്ന് പല നിര്‍ധന കുടുംബങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതിന് പ്രധാന കാരണം, അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് ആവശ്യമായ വിലകൂടിയ മരുന്നുകള്‍ വാങ്ങുന്നതിനായി പണം മുടക്കുന്നതാണ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വിലയേറിയ മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍, നിര്‍ധനരായ രോഗികള്‍ക്ക് അവ ഒഴിവാക്കേണ്ടിവരുന്നു. ഇത് രോഗം കൂടുതല്‍ മൂര്‍ച്ഛിക്കുന്നതിനും തല്‍ഫലമായി, പലര്‍ക്കും അകാലത്തില്‍ ജീവന്‍ നഷ്ടമാകുന്നതിനും ഇടയാക്കാറുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലാണ് ട്വന്റി20 മെഡിക്കല്‍ ഷോപ്പ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ മെഡിക്കല്‍ ഷോപ്പുകളിലൂടെ, എല്ലാ രോഗങ്ങള്‍ക്കുമുള്ള ബ്രാന്‍ഡഡ് മരുന്നുകള്‍ 50% വരെ വിലക്കുറവില്‍ രോഗികള്‍ക്ക് നല്‍കാന്‍ സാധിക്കുന്നു. ട്വന്റി20യുടെ...
ആധുനിക സേവനങ്ങളുമായി ഷോപ്പിങ് കോംപ്ലക്‌സ്
നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന, നഗര സൗന്ദര്യം ഗ്രാമവാസികള്‍ക്കും അസ്വദിക്കാന്‍ അവസരമൊരുക്കുന്ന മികച്ച ഒരു പദ്ധതിയുടെ പണിപ്പുരയിലാണ് ഇന്ന് ട്വന്റി. കിഴക്കമ്പലത്ത്, മാര്‍ക്കറ്റ് ജംഗ്ഷനിലെ പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ സ്ഥാനത്ത്, നിര്‍മ്മാണത്തിലും പ്രൗഢിയിലും വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുംവിധം ഒരുങ്ങുന്ന ഷോപ്പിങ് കോംപ്ലക്‌സ്, നാടിന്റെ വികസന സങ്കല്‍പ്പങ്ങളുടെ നാഴികകല്ലാകും എന്നതില്‍ സംശയമില്ല. ഏകദേശം 60,000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ഷോപ്പിങ് കോംപ്ലക്‌സ് സമുച്ചയം ഏതൊരു സാധാരണക്കാരനും ആഢംബരത്തിന്റെ അനുഭവം പകരുംവിധത്തിലാണ് ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മൂന്ന് നിലകളിലായി നിര്‍മാണം ലക്ഷ്യമിടുന്ന ഈ പദ്ധതിയില്‍ വിപുലമായ സേവനങ്ങളാണ്...
കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു.
ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. നാട്ടുകാർ റോഡിനായി സ്ഥലം വിട്ടുനൽകിയിരുന്നുവെങ്കിലും, പദ്ധതി നടപ്പാകാതെ കിടക്കുകയായിരുന്നു. ഇതോടെ പ്രദേശം കാടുപിടിച്ച് ഗതാഗതത്തിന് പോലും ഉപയോഗിക്കാനാകാത്ത അവസ്ഥയിലായിരുന്നു. പഞ്ചായത്തിൽ ട്വന്റി20 അധികാരത്തിലെത്തിയതോടെയാണ് വികസന പ്രവർത്തനങ്ങൾക്ക് യഥാർത്ഥ വേഗം ലഭിച്ചത്. പൊതുജനങ്ങളോടൊപ്പം നിന്നുള്ള ട്വന്റി20യുടെ ആസൂത്രിത ഇടപെടലുകളും വ്യക്തമായ വികസന ദർശനവുമാണ്...
വീടുകള്‍തോറും കൃഷി: 33,750 HDPC ചട്ടികളും, പച്ചക്കറി തൈകളും സൗജന്യം
നഗര-ഗ്രാമ ഭേദമന്യേ വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്വന്റി20യുടെ നേതൃത്വത്തില്‍ 33,750 എണ്ണം HDPC ചട്ടികളും പച്ചക്കറിത്തൈകളും സൗജന്യമായി വിതരണം ചെയ്തു. സ്ഥലപരിമിതി കാരണം കൃഷി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഒരു ആശ്വാസമായാണ് HDPC (High-Density Polyethylene Composite) ചട്ടികള്‍ ട്വന്റി20 വിതരണം ചെയ്തത്. ഈടുനില്‍ക്കുന്നതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ 33,750 എണ്ണം HDPC ചട്ടികള്‍, അത്രയും എണ്ണം പച്ചക്കറിത്തൈകള്‍ സഹിതമാണ് സൗജന്യമായി നല്‍കിയത്. ടെറസ്സുകളിലും ബാല്‍ക്കണികളിലും എളുപ്പത്തില്‍ അടുക്കളത്തോട്ടം ഒരുക്കാന്‍ ഈ ചട്ടികള്‍ സഹായകമായി. ഓരോ വീട്ടിലും ആവശ്യമായ വിഷരഹിത പച്ചക്കറികള്‍ സ്വന്തമായി...
13,679 കുടുംബങ്ങള്‍ക്ക് ഇടവിള കിറ്റുകള്‍
കൃഷി പ്രോത്സാഹിപ്പിക്കാനും വിഷരഹിത ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട്, ട്വന്റി20യുടെ നേതൃത്വത്തില്‍ 13,679 കുടുംബങ്ങള്‍ക്ക് ഇടവിള കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. വീടുകള്‍ തോറും കൃഷി വ്യാപിപ്പിച്ച് ഭക്ഷ്യസുരക്ഷയില്‍ സ്വയംപര്യാപ്തത നേടാനുള്ള ട്വന്റി20യുടെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ പദ്ധതിയാണ് ഇടവിള കിറ്റ് വിതരണം. ഓരോ വീട്ടുമുറ്റത്തും ചെറിയ തോതിലെങ്കിലും കൃഷി ആരംഭിക്കാന്‍ ഈ കിറ്റുകള്‍ ജനങ്ങള്‍ക്ക് വലിയ പ്രചോദനമായി. പയര്‍, പാവല്‍, പടവലം, വെണ്ട, ചീര തുടങ്ങിയ വിവിധതരം പച്ചക്കറികളുടെ വിത്തുകളും തൈകളും ഉള്‍പ്പെടുന്ന ഈ കിറ്റുകള്‍, കുടുംബങ്ങള്‍ക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികള്‍...
22,753 പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 തൈ വിതരണ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി, 22,753 പ്ലാവിന്‍ തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്കും വീടുകള്‍ക്കും സൗജന്യമായി വിതരണം ചെയ്തത്. പോഷകസമൃദ്ധവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് സാധ്യതയുമുള്ള ചക്കയുടെ ലഭ്യത ഈ പദ്ധതിയിലൂടെ വര്‍ദ്ധിച്ചു. മറ്റു ഫലവൃക്ഷങ്ങളെപ്പോലെ ദീര്‍ഘകാലത്തേക്ക് വരുമാനം നല്‍കാന്‍ പ്ലാവിന് സാധിക്കും. കാര്‍ഷിക ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെ കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ട്വന്റി20 പ്രതിജ്ഞാബദ്ധമാണ്.






















