വാക്കുപാലിച്ച് ട്വന്റി20: ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 22ന് തുറക്കും

0

ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. അമ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വീണ്ടും ജനങ്ങളിലേക്ക് തിരികെയെത്തുന്നു. ഡിസംബര്‍ 22 തിങ്കളാഴ്ച ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് പൂര്‍വ്വാധികം മികവോടെ തുറന്ന് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതിബന്ധങ്ങളെ മറികടന്ന് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിക്കുമെന്ന് സാബു എം. ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനങ്ങള്‍ക്ക് അപ്പുറം പ്രവൃത്തിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി20യെന്ന് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ സാബു എം. ജേക്കബ് വീണ്ടും തെളിയിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍,...

കുന്നത്തുനാട്ടില്‍ കരുത്തോടെ ട്വന്റി20

0

കൊച്ചി: ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടെണ്ണവും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഷ്ടമായെങ്കിലും വോട്ടുകണക്കില്‍ കിഴക്കമ്പലത്ത് ട്വന്റി 20യുടെ നില ഭദ്രം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. പൂതൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി20 നിര്‍ണ്ണായക ശക്തിയായി. പുത്തന്‍കുരിശ് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ സാന്നിദ്ധ്യമറിയിച്ചു.ആദ്യമായി മത്സരിച്ച തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ അക്കൗണ്ട് തുറക്കാനായി. കൂടാതെ പൂതൃക്കയില്‍ ഏഴ്, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ രണ്ട് സീറ്റ്, തിരുവാണിയൂര്‍ പഞ്ചായത്തില്‍ ഒന്‍പത് സീറ്റ്, തൊടുപുഴയിലെ മണക്കാട് പഞ്ചായത്തില്‍ ഒരു സീറ്റ്, വെങ്ങോല പഞ്ചായത്തിലെ ആറ് വാര്‍ഡും...

വിജയിച്ച ട്വന്റി20 സ്ഥാനാര്‍ത്ഥികളും, വാര്‍ഡുകളും, ബ്ലോക്കുകളും മുനിസിപ്പാലിറ്റിയും.

0

ഐക്കരനാട് സന്ധ്യ പോള്‍ (വാര്‍ഡ് 1 - പഴംതോട്ടം), അഖില രാജേഷ് ( വാര്‍ഡ് 2- പടപ്പറമ്പ്), കുര്യാകോസ് റ്റി.വി ( വാര്‍ഡ് 3- വലമ്പൂര്‍), ഡീന ദീപക് ( വാര്‍ഡ് 4 - ഏഴിപ്രം), ജിജോ വര്‍ഗ്ഗീസ് ( വാര്‍ഡ് 5 - കടയിരുപ്പ്), ഏലിയാസ് മാത്യു ( വാര്‍ഡ് 6 - മങ്ങാട്ടൂര്‍), രഞ്ജിത കെ.വി ( വാര്‍ഡ് 7 - തോന്നിക), എല്‍സി മത്തായി ( വാര്‍ഡ് 8 - കടമറ്റം), ജിജി എല്‍ദോ ( വാര്‍ഡ് 9 -...

എൽ ഡി എഫ് ഭരിച്ചിരുന്ന തിരുവാണിയൂർ പഞ്ചായത്ത് പിടിച്ചെടുത്ത് ട്വന്റി 20

0

2025ലെ കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ : ഐക്കരനാട് പഞ്ചായത്ത്: ട്വന്റി20യുടെ ശക്തികേന്ദ്രമായി തുടരുന്നു. എല്ലാ സീറ്റുകളും നേടി പഞ്ചായത്ത് ഭരണം വീണ്ടും ട്വന്റി20 നിലനിറുത്തി. കിഴക്കമ്പലം പഞ്ചായത്ത്: 14 സീറ്റുകളും നേടി നേടി ഭരണം നിലനിർത്തി. തിരുവാണിയൂർ പഞ്ചായത്ത്: ട്വന്റി20യ്ക്ക് ശ്രദ്ധേയമായ സാന്നിധ്യം. എൽഡിഎഫ് ഭരിച്ചിരുന്ന തിരുവാണിയൂർ പഞ്ചായത്ത് പിടിച്ചെടുത്ത് ട്വന്റി 20. മറ്റ് പ്രദേശങ്ങൾ: പൂത്രിക്ക – 7 സീറ്റുകൾ. തിരുവാണിയൂർ - 9 സീറ്റുകൾ. പുത്തൻകുരിശ് – 2 സീറ്റുകൾ. കുന്നത്തുനാട്ടിൽ 8 സീറ്റുകൾ നേടി. മഴുവന്നൂരിൽ 6 സീറ്റുകൾ നേടി. മണക്കാട് – 2 സീറ്റ്. വെങ്ങോല – 6 വാർഡുകൾ. ഒരു ബ്ലോക്ക് ഡിവിഷൻ...

അങ്കണവാടി പോഷകാഹാര പദ്ധതി

0

ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന 40 അങ്കണവാടികളിലെ 401 കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും സൗജന്യമായി വിതരണം ചെയ്തു. അങ്കണവാടികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും ഒരുപോലെ പങ്കാളിത്തമറിയിക്കാന്‍ ട്വന്റി20ക്ക് ഇതുവഴി സാധിച്ചു.

പോഷകാഹാര പദ്ധതി

0

ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. ആരോഗ്യമുള്ള യുവജനത വളര്‍ന്നുവരേണ്ട ആവശ്യകതയെ കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുന്നതിനും ഭക്ഷ്യ സുരഷാ മാര്‍ക്കറ്റ് മുന്‍കൈ എടുത്തു. പുതുതലമുറയ്ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നു മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും അടക്കം 1600 പേര്‍ക്ക് മുട്ടയും പാലും സൗജന്യമായി ലഭ്യമാക്കാന്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ സാധിച്ചു.

സൗജന്യ ഭക്ഷണക്കിറ്റ്

0

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 350 കുടുംബങ്ങള്‍ക്ക് എല്ലാ മാസവും സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത ഈ പദ്ധതിയിലൂടെ, ട്വന്റി20 ഭരണത്തിന്റെ മാനുഷീക മുഖം വെളിപ്പെടുത്തി. പിന്നീട്, കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട മറ്റ് 300 കുടുംബങ്ങളെക്കൂടി ഈ സൗജന്യ ഭക്ഷ്യക്കിറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, ട്വന്റി20 അതിന്റെ ജനകീയ അടിത്തറ കൂടുതല്‍ ശക്തമാക്കി. പ്രതിസന്ധികള്‍ നിറഞ്ഞ കോവിഡ് കാലഘട്ടത്തില്‍ ഭക്ഷണത്തിനായി പ്രയാസപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ സംരംഭം വലിയൊരു കൈത്താങ്ങായി മാറി. 'നമ്മുടെ നാട്ടില്‍ ഒരു കുടുംബം പോലും പട്ടിണി കിടക്കരുത്' എന്ന...

പകുതി വിലയില്‍ മീനും ഇറച്ചിയും സുലഭം

0

ജനങ്ങള്‍ക്ക് ഏറ്റവും ശുദ്ധമായ മത്സ്യവും മാംസവും എത്തിച്ചുകൊണ്ട് ട്വന്റി20യുടെ മത്സ്യമാംസ മാര്‍ക്കറ്റ് ഒരു അനുകരണീയ മാതൃകയായി മാറിയിരിക്കുന്നു. വള്ളങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന മത്സ്യങ്ങള്‍, അമോണിയം, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള എല്ലാവിധ പരിശോധനകള്‍ക്കും ശേഷമാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പുവരുത്തിക്കൊണ്ട്, പൊതുവിപണിയിലേതിനേക്കാള്‍ 50% വരെ വിലക്കുറവില്‍ ഇവ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്ന കൊഞ്ച്, നെയ്മീന്‍, കരിമീന്‍ പോലുള്ള വിലയേറിയ മത്സ്യങ്ങള്‍ പോലും ഈ മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്നു. സാധാരണ സ്റ്റാളുകളില്‍ കണ്ടുവരുന്ന കോഴി...

രുചിയിലും ഗുണത്തിലും വിട്ടുവീഴ്ചയില്ല; വിലക്കുറവില്‍ ട്വന്റി20 ബേക്കറി

0

ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നൂതന പദ്ധതികളിലൂടെ ട്വന്റി20 വീണ്ടും മാതൃകാപരമായ കാല്‍വെപ്പ് നടത്തുകയാണ്. ഇതിന്റെ ഭാഗമായി ട്വന്റി20 സ്ഥാപിച്ച ബേക്കറി കൗണ്ടര്‍, ഉപഭോക്താക്കള്‍ക്ക് ഒരു പുത്തന്‍ മധുരാനുഭവം സമ്മാനിക്കുന്നു. ലുലു, റിലയന്‍സ് തുടങ്ങിയ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ, കേക്ക്, ബ്രെഡ്, ബണ്‍, പഫ്സ്, ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ബേക്കറി വിഭവങ്ങള്‍ ട്വന്റി20 സ്വന്തമായി നിര്‍മ്മിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ക്കും, ഉയര്‍ന്ന ശുചിത്വ മാനദണ്ഡങ്ങള്‍ക്കും വിധേയമാക്കിയാണ് എല്ലാ ഉല്‍പ്പന്നങ്ങളും വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നത്. ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ,...

ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 20ന് തുറക്കും

0

അമ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍, ഇടത്വലത് മുന്നണികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് അടച്ചുപൂട്ടിയ ഈ മാര്‍ക്കറ്റ്, നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 20ന് വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. ജനങ്ങളുടെ ദൈനംദിന ജീവിതച്ചെലവില്‍ വന്‍ ആശ്വാസം നല്‍കിയിരുന്ന സ്ഥാപനമായിരുന്നു ഇത്. മാര്‍ക്കറ്റ് അടച്ചുപൂട്ടിയതോടെ, അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത് സാധാരണക്കാരെ ദുരിതത്തിലാക്കി. ഈ വിലക്കയറ്റത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് ഒരു വലിയ പ്രതീക്ഷയായിട്ടാണ് ട്വന്റി20യുടെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തിരിച്ചെത്തുന്നത്....