Home Political News കേരളത്തില്‍ അയ്യപ്പനും രക്ഷയില്ല, അവസരം കിട്ടിയാല്‍ സര്‍ക്കാര്‍ ക്ഷേത്ര ഗോപുരവും കടത്തും

കേരളത്തില്‍ അയ്യപ്പനും രക്ഷയില്ല, അവസരം കിട്ടിയാല്‍ സര്‍ക്കാര്‍ ക്ഷേത്ര ഗോപുരവും കടത്തും

166
0

സര്‍ക്കാര്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് വിട്ടിട്ട് ക്ഷേത്രങ്ങളിലെ സ്വത്ത് കടത്തുന്നതിലാണ് ലക്ഷ്യമിട്ടിരിക്കുന്നത് ട്വന്റി-20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. കോലഞ്ചേരിയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് അദ്ദേഹം സര്‍ക്കാരിന്റെ പുതിയ തട്ടിപ്പിനെതിരെ തുറന്നടിച്ചത്.

ശബരിമലയിലെ വാതില്‍ പാളിയിലെ സ്വര്‍ണമടക്കം കടത്തിക്കൊണ്ടുപോയ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ നാം ചിന്തിക്കേണ്ടത് ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ട സ്വത്തിനെ കുറിച്ച് മാത്രമല്ല. സ്വാമി അയ്യപ്പന്‍ തന്നെ ഇപ്പോള്‍ ശ്രീകോവിലില്‍ ഉണ്ടോ എന്നുള്ളകാര്യമാണ് പരിശോധിക്കേണ്ടതെന്ന് സാബു എം. ജേക്കബ് ചൂണ്ടിക്കാണിച്ചു. അയ്യപ്പനെയും ഈ സര്‍ക്കാര്‍ അടിച്ചുമാറ്റിയിട്ടുണ്ടാകും. ഒരു അഞ്ച് വര്‍ഷംകൂടി നമ്മള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അവസരം നല്‍കിയാല്‍, വാതില്‍ പാളിയിലെ സ്വര്‍ണം മാത്രമല്ല, ശബരിമല ക്ഷേത്രം ഗോപുര പോലും ഇളക്കി അവര്‍ വില്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ എത്രത്തോളം സ്വര്‍ണം മിച്ചമുണ്ടെന്ന് അളന്നു നോക്കിയാല്‍ അറിയാം. നാടിനെ കട്ടുമുടിച്ചു, മനുഷ്യനെ കൊള്ളയടിച്ചു, ഒടുവില്‍ പള്ളികളും അമ്പലങ്ങളും കൊള്ളയടിച്ച് ഒടുവില്‍ ദേവന്മാരെ പോലും അടിച്ചുകൊണ്ടുപോവുകയാണ് ഈ സര്‍ക്കാര്‍. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണം. എപ്പോഴാണ് സര്‍ക്കാര്‍ നിങ്ങളെ കൊള്ളയടിക്കുകയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് ജനങ്ങള്‍ തങ്ങളുടെ വസ്തുവകകളെല്ലാം കയ്യില്‍തന്നെ ഉണ്ടോയെന്ന് ഇടയ്‌ക്കൊക്കെ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here