Home Election News ട്വന്റി-20യുടെ ആത്മാവ് നിലകൊള്ളുന്നത് പാവപ്പെട്ടവന്റെ കുടുംബങ്ങളില്‍: സാബു എം. ജേക്കബ്

ട്വന്റി-20യുടെ ആത്മാവ് നിലകൊള്ളുന്നത് പാവപ്പെട്ടവന്റെ കുടുംബങ്ങളില്‍: സാബു എം. ജേക്കബ്

207
0

ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് പണ്ട് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ട്വന്റി-20 പറയുന്നു, ട്വന്റി-20യുടെ ആത്മാവ് നിലകൊള്ളുന്നത് ഇവിടുത്തെ പാവപ്പെട്ട ജനങ്ങളുടെ കുടുംബങ്ങളിലാണ്. പാര്‍ട്ടി നിലകൊള്ളുന്നത് ആ കുടുംബങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ്. അതിന് വേണ്ടിയാണ് നാം പ്രവര്‍ത്തിക്കേണ്ടതെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കോഴഞ്ചേരിയില്‍ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ഒരു മനസ്സോടെ പ്രവര്‍ത്തിക്കണം. മഹാഭാരത യുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു, ഇത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധമാണ്. ധര്‍മ്മം വിജയിച്ചേ പറ്റൂ. ആ ഒരു വാക്യം നിങ്ങളുടെ മനസ്സിലുണ്ടായിരിക്കണം. ഈ തിരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്. അധര്‍മ്മത്തിന് എതിരെ ധര്‍മം വിജയം നേടുന്ന യുദ്ധം. ട്വന്റി20യിലൂടെ ധര്‍മ്മത്തിന്റെ ആ വിജയം ഞങ്ങള്‍ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനുവേണ്ടി, പരസ്പരം വ്യക്തിപരമായ വിദ്വേഷങ്ങളോ തര്‍ക്കങ്ങളോ ഉണ്ടെങ്കില്‍ അത് മാറ്റിവെച്ചുകൊണ്ട് ഒറ്റ കെട്ടായി നാം പോരാടണം. മത്സരിക്കുന്ന 1600 സീറ്റുകളിലും ട്വന്റി20യുടെ വിജയക്കൊടി പാറിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണം. ട്വന്റി20യെ എതിര്‍ക്കുന്ന എല്‍ഡിഎഫുകാരോടും, യുഡിഎഫുകാരോടും ഒന്നേ പറയാനുള്ളു. നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ല. ട്വന്റി20 ഒരു സുനാമിയാണ്. ലക്ഷ്യം കണ്ടേ ഞങ്ങള്‍ വിശ്രമിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here