Home Top News കൊച്ചി കോര്‍പറേഷന്‍ സ്ഥാനാര്‍ഥി സംഗമം പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ഉത്ഘാടനം ചെയ്തു

കൊച്ചി കോര്‍പറേഷന്‍ സ്ഥാനാര്‍ഥി സംഗമം പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ഉത്ഘാടനം ചെയ്തു

65
0

കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ സീറ്റുകളിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20. കൊച്ചി കോര്‍പറേഷന്‍ സ്ഥാനാര്‍ഥി സംഗമം പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ഉത്ഘാടനം ചെയ്തു.

കൊച്ചിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, അഴിമതി തുടച്ചുനീക്കി വികസനത്തിന്റെ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുക എന്നതാണ് ട്വന്റി20യുടെ ലക്ഷ്യം. ‘കൊച്ചിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പര്‍ സിറ്റിയാക്കി മാറ്റും’ എന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ ് സാബു ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഇന്ന് ഏറ്റവും വലിയ അഴിമതി കേന്ദ്രമായി മാറിയിരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം വികസനത്തിനായി ഉപയോഗിക്കാതെ, ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട് ഭരണകൂടം കൊച്ചിയെ തകര്‍ക്കുകയാണ്. ഈ രാഷ്ട്രീയ ദുരവസ്ഥയ്ക്ക് അറുതി വരുത്താന്‍, മാറ്റത്തിന്റെ രാഷ്ട്രീയം കൊച്ചിക്ക് അനിവാര്യമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, ട്വന്റി20 കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here