Home Top News സൗജന്യ ഭക്ഷണക്കിറ്റ്

സൗജന്യ ഭക്ഷണക്കിറ്റ്

67
0

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 350 കുടുംബങ്ങള്‍ക്ക് എല്ലാ മാസവും സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത ഈ പദ്ധതിയിലൂടെ, ട്വന്റി20 ഭരണത്തിന്റെ മാനുഷീക മുഖം വെളിപ്പെടുത്തി. പിന്നീട്, കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട മറ്റ് 300 കുടുംബങ്ങളെക്കൂടി ഈ സൗജന്യ ഭക്ഷ്യക്കിറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, ട്വന്റി20 അതിന്റെ ജനകീയ അടിത്തറ കൂടുതല്‍ ശക്തമാക്കി. പ്രതിസന്ധികള്‍ നിറഞ്ഞ കോവിഡ് കാലഘട്ടത്തില്‍ ഭക്ഷണത്തിനായി പ്രയാസപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ സംരംഭം വലിയൊരു കൈത്താങ്ങായി മാറി. ‘നമ്മുടെ നാട്ടില്‍ ഒരു കുടുംബം പോലും പട്ടിണി കിടക്കരുത്’ എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി, ഭരണത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ജനസേവനമാണ് എന്ന് തെളിയിക്കുന്നു. കേവലം രാഷ്ട്രീയ വാഗ്ദാനങ്ങള്‍ക്കപ്പുറം, മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ ഉറപ്പാക്കുന്ന ട്വന്റി20യുടെ ഈ മാതൃക, കേരളത്തിലെ സാമൂഹിക ക്ഷേമത്തിന് ഒരു പുതിയ പാഠമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here