ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്ത്. ആരോഗ്യമുള്ള യുവജനത വളര്‍ന്നുവരേണ്ട ആവശ്യകതയെ കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുന്നതിനും ഭക്ഷ്യ സുരഷാ മാര്‍ക്കറ്റ് മുന്‍കൈ എടുത്തു. പുതുതലമുറയ്ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നു മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും അടക്കം 1600 പേര്‍ക്ക് മുട്ടയും പാലും സൗജന്യമായി ലഭ്യമാക്കാന്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ സാധിച്ചു.
















