4.5 ലക്ഷം ഞാലിപ്പൂവന്‍ വാഴ വിത്തുകളാണ് കര്‍ഷകര്‍ക്ക് ട്വന്റി 20 സൗജന്യമായി വിതരണം ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ വരുമാനം നല്‍കുന്ന ഞാലിപ്പൂവന്‍ കൃഷി കര്‍ഷകര്‍ക്ക് നെല്‍കൃഷിക്ക് പുറമെ ഒരു അധിക വരുമാന മാര്‍ഗ്ഗം ഉറപ്പാക്കി. വിത്തുകള്‍ സൗജന്യമായി നല്‍കുന്നതിലൂടെ കൃഷിച്ചെലവ് കുറയ്ക്കാനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ട്വന്റി20ക്ക് സാധിച്ചു. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഉണ്ടായിരുന്നപ്പോള്‍ വിളവെടുക്കുന്ന വാഴപ്പഴം സംഭരിച്ച് ന്യായവിലയില്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും ക്ഷേമം ഒരുപോലെ ഉറപ്പാക്കുന്ന സുസ്ഥിരമായ ഒരു കാര്‍ഷിക ശൃംഖലയാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.
















