Home Kizhakkambalam കിഴക്കമ്പലം പഞ്ചായത്തില്‍ മുട്ടക്കൊഴി വിതരണം നടന്നു.

കിഴക്കമ്പലം പഞ്ചായത്തില്‍ മുട്ടക്കൊഴി വിതരണം നടന്നു.

155
0

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2025–2026 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന “അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍” പദ്ധതിയുടെ ഭാഗമായാണ് ഈ വിതരണം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 19 വാര്‍ഡുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് മുട്ടക്കൊഴികള്‍ കൈമാറിയത്.

കുടുംബങ്ങളുടെ പോഷകസുരക്ഷ ഉറപ്പാക്കുകയും, വീടുകളില്‍ തന്നെ ചെറിയ തോതില്‍ വരുമാനം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മുന്‍വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പാക്കിയ കോഴിവിതരണ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഇത്തവണയും പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ലിത ആന്റണി അറിയിച്ചു. മുന്‍കാലങ്ങളില്‍ വിതരണം ചെയ്ത കോഴികളുടെ വളര്‍ച്ചയും മുട്ട ഉല്‍പാദനവും ഗുണഭോക്താക്കള്‍ക്ക് നല്ല പ്രയോജനമായിട്ടുണ്ടെന്നും, അതാണ് പദ്ധതി തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രേരണയായതെന്നും അവര്‍ വ്യക്തമാക്കി.

ഗ്രാമീണ കുടുംബങ്ങളെ സ്വയംപര്യാപ്തരാക്കുക, അടുക്കളമുറ്റം പ്രയോജനപ്പെടുത്തുക, ആരോഗ്യമുള്ള ഭക്ഷണം വീടുകളില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കിഴക്കമ്പലം പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനുള്ള സാധ്യതകളും പഞ്ചായത്ത് പരിഗണിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

#sabumjacob #twenty20party

LEAVE A REPLY

Please enter your comment!
Please enter your name here