Home Election News വലയ്ക്കില്ല, ചുറ്റിക്കില്ല നമ്മുടെ സ്വന്തം പഞ്ചായത്ത് ഓഫീസ്

വലയ്ക്കില്ല, ചുറ്റിക്കില്ല നമ്മുടെ സ്വന്തം പഞ്ചായത്ത് ഓഫീസ്

94
0

ജനസേവനം എന്നത് വാക്കുകളില്‍ ഒതുങ്ങേണ്ടതല്ല. വിവിധ ആവശ്യങ്ങള്‍ക്കായി ട്വന്റി20 പഞ്ചായത്തുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ക്കുമായി സദാ സേവനസജ്ജരായ മൂന്ന് മെമ്പര്‍മാര്‍ ഉണ്ടായിരിക്കും. പരമാവധി വേഗത്തില്‍ ഏതൊരാവശ്യവും നടത്തിക്കൊടുക്കുവാന്‍ ഇവരുടെ സഹായം ലഭിക്കുമെന്ന് മാത്രമല്ല, അന്നത്തെ ദിവസം ആവശ്യം നിറവേറ്റിയില്ലെങ്കില്‍ അടുത്ത ദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടിലെത്തിക്കും.

അപേക്ഷയ്ക്ക് ആവശ്യമായ സ്റ്റാമ്പുകള്‍ സൗജന്യമായി നല്‍കുന്നതിനൊപ്പം രേഖകളുടെ പകര്‍പ്പുകളും സൗജന്യമായി ലഭിക്കുന്നതിനായി ട്വന്റി20 പഞ്ചായത്തുകളില്‍ ആധുനിക നിലവാരത്തിലുള്ള ഫോട്ടോസ്റ്റാറ്റ് മെഷീനും അത് പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here