Home Election News ട്വന്റി 20 പാര്‍ട്ടി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി.

ട്വന്റി 20 പാര്‍ട്ടി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി.

159
0

ഫോട്ടോ മാറ്റര്‍ : ട്വന്റി20 പാര്‍ട്ടി എറണാകുളം നിയോജകമണ്ഡലം തല രാഷ്ട്രീയ വിശദീകരണയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ലീന സുഭാഷ്, ജോസ് പ്ലാക്കല്‍, അഡ്വ. ചാര്‍ളി പോള്‍, ടെനി തോമസ് എന്നിവര്‍ സമീപം.

കൊച്ചി: ട്വന്റി 20 പാര്‍ട്ടി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം സൗത്ത് പനമ്പിള്ളി നഗറിലെ വെസ്റ്റന്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തി.

ട്വന്റി20 പാര്‍ട്ടിയുടെ വികസന മാതൃക കേരളം മുഴുവന്‍ നടപ്പാക്കാന്‍ എന്‍ ഡി എ മുന്നണിയുടെ ഭാഗമാകുന്നതിലൂടെ സാധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ പറഞ്ഞു.

ഇരു മുന്നണികളും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു രാഷ്ട്രീയ സഖ്യം ആവശ്യമായി വന്നുവെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗോപകുമാര്‍.

നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് പ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലീന സുഭാഷ്, കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റ് ടെനി തോമസ്, തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി സിമേന്തി എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here