കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊച്ചിയില്‍ നടക്കുന്ന എന്‍.ഡി.എ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ട്വന്റി 20 പാര്‍ട്ടി പ്രസിഡണ്ട് ശ്രീ സാബു എം ജേക്കബും പ്രധാന മന്ത്രിക്കൊപ്പം വേദി പങ്കിടും.
കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന വികസന പ്രഖ്യാപനങ്ങളായിരിക്കാം കൊച്ചിയില്‍ നടക്കുന്ന എന്‍.ഡി.എ സമ്മേളനത്തിന്റെ പ്രധാന വിഷയം. വര്‍ഷങ്ങളായി വികസന പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കേരളത്തിനായി പുതിയ ദിശകള്‍ തുറക്കുന്ന പ്രഖ്യാപനങ്ങള്‍ എന്‍.ഡി.എ സമ്മേളനത്തില്‍ ഉയര്‍ന്നേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കേരള രാഷ്ട്രീയത്തിന്റെ ഭാവിയും സമ്മേളനത്തില്‍ ചര്‍ച്ചയാകും.













