ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രാദികള്‍ ഇത് പഴയ ഇന്ത്യയല്ല, മോദിജി നയിക്കുന്ന പുതിയ ഇന്ത്യയാണെന്ന് ഓര്‍ക്കണമായിരുന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് മറക്കാനാവാത്ത സംഭവമായിരുന്നു സമീപ കാലത്ത് നടന്ന പഹല്‍ഗാം ഭീകരാക്രമണം. നമ്മുടെ സഹോദരങ്ങളായ 26പേരെ, അവരുടെ അടിവസ്ത്രമൂരി മതം നോക്കി വെടിവെച്ചു കൊന്നപ്പോള്‍ രാത്രികള്‍ക്കുള്ളില്‍തന്നെ തിരിച്ചടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരര്‍ക്ക് നല്‍കിയ മറുപടി, ഇത് പഴയ ഇന്ത്യയല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യ അല്ല എന്നതായിരുന്നു.
അമേരിക്ക താരിഫിലൂടെ ഇന്ത്യയെ ശ്വാസം മുട്ടിച്ചപ്പോള്‍, നിശബ്ദമായി നിന്ന്, 18 വര്‍ഷമായി പൊടിപിടിച്ചുകിടന്ന യൂറോപ്യന്‍ യൂണിയന്റെ കരാറില്‍ ഒപ്പുവെച്ച് അമേരിക്കയെ ഇന്ത്യയുടെ മുന്നില്‍ മുട്ടുകുത്തിച്ച നരേന്ദ്ര മോദിജി പറഞ്ഞത്, ഇത് ആരുടെയും മുന്നില്‍ മുട്ടുമടക്കുന്ന ഇന്ത്യയല്ല എന്നാണ്.
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം എറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നമാണ് സഭാ തര്‍ക്കം. ഇതുമായി ബന്ധപ്പെട്ട് ശ്രീ നരേന്ദ്ര മോദിജിയെ കാണുകയുണ്ടായി. എനിക്കുറപ്പുണ്ട്. നൂറു വര്‍ഷങ്ങള്‍ക്ക് അധികമായി നടന്നുവരുന്ന ഈ സഭാ തര്‍ക്കങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.













