കുന്നത്തുനാട് നിയോജക മണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണം മികവോടെ മുന്നോറുന്നു. രാവിലെ കുന്നത്തുനാടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥി വധുവരന്മാര്ക്ക് മംഗളാശംസകള്‍ നേര്‍ന്നശേഷമാണ് ഗൃഹസന്ദര്‍ശന പരിപാടികളിലേയ്ക്ക് കടന്നത്.

മഴുവന്നൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ശ്രീ. സത്യനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ശ്രീ. ബാബു ദിവാകരന് അനുഗ്രഹം തേടി. തുടര്‍ന്ന് ക്ഷേത്ര സംരക്ഷണ സമിതി നേതാവ് ശ്രീ. രഖുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ച അദ്ദേഹം പ്രചരണ പരിപാടികളും തിരഞ്ഞെടുപ്പ് സാധ്യതകളും ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് നടന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ പരമാവധി വീടുകളില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിക്കുന്നതില്‍ ശ്രീ. ബാബു ദിവാകരന് പ്രത്യേകം ശ്രദ്ധചെലുത്തി. പൂത്രിക്കയില്‍ നടന്ന ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം പരേതന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു. മഴുവന്നൂര്‍ എസ്.എന്‍.ഡി.പി ശാഖ സെക്രട്ടറി ശ്രീ. രാജീവിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി ഇന്നത്തെ ഗ്രഹസന്ദര്‍ശന പരിപാടികള്‍ അദ്ദേഹം അവസാനിപ്പിച്ചു. തുടര്‍ന്ന് ശ്രീ. ബാബു ദിവാകരന് നയിക്കുന്ന റോഡ് ഷോ വൈകിട്ട് നാല് മണിയോടെ മഴുവന്നൂരില്‍ നിന്ന് ആരംഭിച്ചു.














