Home Election News എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം വാഴക്കുളം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം വാഴക്കുളം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളോട് അനുബന്ധിച്ച് വാഴക്കുളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. വിവിധ ഘടകകക്ഷി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ട്വന്റി20 സംസ്ഥാന സെക്രട്ടറി അഗസ്റ്റിന്‍ ആന്റണി, എന്‍.ഡി.എ കുന്നത്തുനാട് മണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍, സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ട്വന്റി20 നേതാക്കളായ ദീപക് രാജന്‍, അഭിലാഷ് കെ.എസ്, ഷിന്റോ, മനോജ് മനക്കേക്കര, ട്വന്റി20 നേതാവും വാര്‍ഡ് മെമ്പറുമായ കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here