Home Aikkaranadu ഐക്കാരനാട് പഞ്ചായത്തില്‍ സജീവമായി ബാബു ദിവാകരന്‍

ഐക്കാരനാട് പഞ്ചായത്തില്‍ സജീവമായി ബാബു ദിവാകരന്‍

ഐക്കാരനാട് പഞ്ചായത്ത് പാറേപ്പീടിക പാന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളവര്‍ഫേവ്‌സ് സുഗന്ധവ്യഞ്ജന ഉല്‍പന്ന നിര്‍മാണ കമ്പനിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. ജീവനക്കാര്‍, മാനേജ്‌മെന്റ് അംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ബാബു ദിവാകരന്‍, കുന്നത്തുനാടിലെ വ്യവസായ മേഖലയുടെ വളര്‍ച്ചാ സാധ്യതകളില്‍ മാനേജ്‌മെന്റ് അംഗങ്ങളുടെ അഭിപ്രായങ്ങള്‍ തേടി.

എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here