Home Election News കടയിരിപ്പ് സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കും: ബാബു ദിവാകരന്‍

കടയിരിപ്പ് സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കും: ബാബു ദിവാകരന്‍

ഐക്കാരനാട് പഞ്ചായത്ത് കടയിരിപ്പ് സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ച് ട്വന്റി20-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. ആശുപത്രിയുടെ ശോചനീയാവസ്ഥ വിലയിരുത്തിയ അദ്ദേഹം മണ്ഡലത്തിലെ ആരോഗ്യമേഖല സുരക്ഷിതമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, ബ്ലോക്ക് മെമ്പര്‍ ജിന്‍സി, വാര്‍ഡ് മെമ്പര്‍മാരായ ആശ കുട്ടപ്പന്‍, സാജു കുര്യാക്കോസ്, എബി മാത്യു, മത്തായി കാരിക്കോട്ടില്‍, ജീമോന്‍ കടയിരിപ്പ് എന്നിവര്‍ക്കൊപ്പം എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, മറ്റ് എന്‍ഡിഎ പ്രതിനിധികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, വോട്ടര്‍മാര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയ ബാബു ദിവാകരന്‍ വോട്ടര്‍മാരുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തു. കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സന്ദര്‍ശിച്ച് വിശ്വാസികളുമായി ആശയവിനിമയം നടത്തിയ അദ്ദേഹം പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here