Home Uncategorized വാര്‍ഡുതല സംഗമങ്ങള്‍ സംഘടിപ്പിച്ച് ട്വന്റി20

വാര്‍ഡുതല സംഗമങ്ങള്‍ സംഘടിപ്പിച്ച് ട്വന്റി20

ട്വന്റി20-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഐക്കരനാട് പഞ്ചായത്തിന് കീഴില്‍ പഴന്തോട്ടം, മനയത്തുപ്പീടിക, തൊണ്ടിപ്പീടിക, പാറേപ്പീടിക വാര്‍ഡുതല സംഗമങ്ങള്‍ സംഘടിപ്പിച്ചു.

വാര്‍ഡ് തലത്തില്‍ ബാബു ദിവാകരന് വോട്ട് ലഭിക്കുന്നതില്‍ താഴെ തട്ടില്‍ നിന്നുള്ള ശക്തമായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ട്വന്റി 20 കുന്നത്തുനാട് കമ്മിറ്റി അംഗം ജിന്റോ ജോര്‍ജ് ഓര്‍മിപ്പിച്ചു. ഇടത് – വലത് രാഷ്ട്രീയത്തില്‍ വലയുന്ന സാധാരണക്കാരെ ട്വന്റി 20യുടെ രാഷ്ട്രീയം ബോധ്യപ്പെടുത്തുകയും ബാബു ദിവാകരന്റെ ഭൂരിപക്ഷം വളര്‍ത്താന്‍ നാം അക്ഷീണം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

രാഷ്ട്രീയക്കാര്‍ അനധികൃതമായി പണം സമ്പാദിക്കുന്ന ശീലം കേരള രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ബാബു ദിവാകരന്‍ സദസിനെ ഓര്‍മിപ്പിച്ചു. ഈ പ്രവണതയ്ക്ക് ഒരു അവസാനം കാണേണ്ടത് നാടിന്റെ നിലനില്‍പിന് ആവശ്യമാണെന്നും ഈ തിരഞ്ഞെടുപ്പിലൂടെ നാം അതിന് തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു. മീറ്റിങ്ങില്‍ ട്വന്റി20യുടെയും എന്‍ഡിഎയുടെയും നേതാക്കള്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here