Home Uncategorized പൂത്തൃക ഗ്രാമപഞ്ചായത്തില്‍ പര്യടനം നടത്തി ബാബു ദിവാകരന്‍

പൂത്തൃക ഗ്രാമപഞ്ചായത്തില്‍ പര്യടനം നടത്തി ബാബു ദിവാകരന്‍

പൂത്തൃക ഗ്രാമപഞ്ചായത്തും സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ച് എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം ബാബു ദിവാകരന്‍. തമ്മാനിമറ്റം, കറുകപിള്ളി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത്, കൊലഞ്ചേരി, പുളിഞ്ചോട്കുരിശ്, മീമ്പാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ പര്യടനം കടന്നുപോയി.

ട്വന്റി 20 വാര്‍ഡ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ കെ വി സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം വക മലേകുരിശ് ദയറയില്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി ദയറയുടെ മെത്രപോലീത്ത അഭിവന്ദ്യ പിതാവായ മോര്‍ കുര്യാക്കോസ് മാര്‍ദിയസ്‌കോസ് മെത്രപോലീത്തയുടെ അനുഗ്രഹാശിര്‍ഷുകള്‍ വാങ്ങി വൈദിക ശ്രേഷ്ടരെ കണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.

വാര്‍ഡ് മെമ്പര്‍മാരായ മഞ്ജു ജോര്‍ജ്, ഷാന്റി ഷിബു, വീണ മാത്യു, എലിസ മാത്യു, അശ്വിനി വിജയന്‍, ഷിന്‍ജു ജോണി, മണ്ഡലം കമ്മിറ്റി മെമ്പര്‍മാരായ ജോളി ജോണ്‍, ജോര്‍ജ്, ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ കുമാര്‍ കെ ആര്‍, ജനറല്‍ സെക്രട്ടറിമാരായ കെ ബി സെല്‍വരാജ്, ഷിജു കിങ്ങിണിമറ്റം, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ മാഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here