Home Uncategorized വളയൻചിറങ്ങരയിൽ ഒരുമിച്ച് വോട്ടഭ്യർത്തിച്ച് ബാബു ദിവാകരനും ജിബി പത്തിയ്ക്കലും

വളയൻചിറങ്ങരയിൽ ഒരുമിച്ച് വോട്ടഭ്യർത്തിച്ച് ബാബു ദിവാകരനും ജിബി പത്തിയ്ക്കലും

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇടയിൽ വളയൻചിറങ്ങരയിൽ യാദൃശ്ചികമായി കണ്ടുമുട്ടി , ഒരുമിച്ച് പ്രചരണം നടത്തി എൻഡിഎ സ്ഥാനാർഥികളായ ബാബു ദിവാകരനും (കുന്നത്തുനാട് നിയോജകമണ്ഡലം ), ജിബി പത്തിയ്ക്കലും (പെരുമ്പാവൂർ നിയോജകമണ്ഡലം). ഇരു മണ്ഡലങ്ങളുടെയും സംഗമ കേന്ദ്രമാണ് വളയൻചിറങ്ങര. കുന്നത്തുനാട് നിയോജകമണ്ഡലത്തിന് കീഴിൽ വരുന്ന മഴുവന്നൂർ പഞ്ചായത്തും, പെരുമ്പാവൂർ നിയോജകമണ്ഡലത്തിന് കീഴിൽ വരുന്ന വെങ്ങോല, രായമംഗലം പഞ്ചായത്തുകളും അതിർത്തി പങ്കിടുന്നത് വളയൻചിറങ്ങര നഗര മധ്യത്തിലൂടെ കടന്ന് പോകുന്ന റോഡുകൾക്ക് ഇരുവശങ്ങളിലുമായാണ്. വ്യാപാരികളായ വോട്ടർമാർ ഇരു മണ്ഡലങ്ങളിലുമായി വ്യാപിച്ച് കിടക്കുന്നതിനാൽ മണ്ഡലം കടന്നും വോട്ട് അഭ്യർത്ഥിക്കേണ്ട സാഹചര്യമാണ്. ഈ പശ്ചാത്തലത്തിലാണ് യാദൃശ്ചികമായി കണ്ടുമുട്ടിയ രണ്ട് സ്ഥാനാർഥികളും ഒരുമിച്ച് വോട്ട് അഭ്യർത്ഥന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here