എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഴുവന്നൂർ കണ്ണിക്കാട്ട്മോളം, മംഗലത്തുനട, വലമ്പൂർ എൻഡിഎ വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. ബാബു ദിവാകരനെ ഷാൾ അണിയിച്ച് പാർട്ടി പ്രവർത്തകർ സ്വാഗതം ചെയ്തു.

കുന്നത്തുനാട് നിയോഗംകമണ്ഡലം വൈസ് പ്രസിഡന്റ് കൊച്ചുമോൾ മാത്യു, ട്വന്റി 20 ബോർഡ് അംഗം കുഞ്ഞു മുഹമ്മദ്, വാർഡ് മെമ്പർമാരായ റെജി എം പി , ജയചന്ദ്രൻ , മുൻ മെമ്പർ നീതു , ബിജെപി ജില്ല കമ്മിറ്റി അംഗം അശോകൻ പി എൻ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.














