കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിച്ച വാഹന പ്രചരണ ജാഥ വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍ പ്രചരണ ജാഥ ഉല്‍ഘാടനം ചെയ്തു.

ഭണ്ഡാരക്കവലയില്‍ ആരംഭിച്ച വാഹന ജാഥ പള്ളിക്കവല, ചേലക്കുളം, വെസ്റ്റ് ചേലക്കുളം, ഷാപ്പുംപടി, പൂക്കാട്ടുപടി, കപ്പേളപ്പടി, പഴങ്ങനാട് വിദ്യാവാലി, ഊരക്കാട്, സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ചൂരക്കോട്, ഞാറള്ളൂർ, കുന്നത്തുകുടി ഗോഡ്സ് വില്ല എന്നീ സ്ഥലങ്ങളിലൂടെ കടന്ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ അവസാനിച്ചു.

വിവിധ സ്വീകരണ വേദികളില്‍ ബൂത്ത് കമ്മിറ്റികളും വോട്ടര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും ഷാള്‍ അണിയിച്ചും പൂക്കള്‍ നല്‍കിയും സ്ഥാനാര്‍ത്ഥി ബാബു ദിവാകരനെ സ്വീകരിച്ചു. ഇരുചക്ര വാഹനങ്ങള്‍ അടക്കം നൂറോളം വാഹനങ്ങള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

വാഹന പ്രചരണ ജാഥയില്‍ ട്വന്റി20 ചെയര്‍മാന്‍ ബോബി ജേക്കബ്, എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് കെ എന്‍ ഗോപാലകൃഷ്ണന്‍, ട്വന്റി 20 നിയോജകമണ്ഡലം പ്രസിഡന്റ് കുര്യന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.














