തിരുവാണിയൂര്‍ പഞ്ചായത്തിലൂടെ തിരഞ്ഞെടുപ്പ് പര്യടനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്. തിരുവാണിയൂര്‍ അയനാമുകളില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനം പാലാപ്പടി, പണിക്കരുപടി, മുരിയമംഗലം, കുംഭപ്പിള്ളി, യുറ്റി കവല, മേപ്പാടം, വേങ്കിടാ എന്നിവിടങ്ങള്‍ പിന്നിട്ട് വൈകിട്ടോടെ വണ്ടിപ്പെട്ടയില്‍ അവസാനിച്ചു. വിവിധയിടങ്ങളില്‍ ട്വന്റി20, എന്‍.ഡി.എ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് റെജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ബിന്‍സി സജീവ്, കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20 ബോർഡ് മെമ്പര്‍ സനകന്‍ പിപി, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ ടി. കെ ബിജു, ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സെല്‍വരാജ് കെ ബി, ഷിജു കിങ്ങിണിമറ്റം, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുനില്‍, ജനറല്‍ സെക്രട്ടറി രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് സി എന്‍ മോഹനന് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
















