കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് നയിച്ച തെരഞ്ഞെടുപ്പ് പര്യടനം വടുക്കോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ കരിമുകള്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപനം കുറിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പുത്തന്‍കുരിശ് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ ആരംഭിച്ച പര്യടനം കൊല്ലപ്പടി, പീച്ചിങ്ങച്ചിറ, വരിക്കോലി മുത്തൂറ്റ് ജംഗ്ഷന്, അമ്പലമുകള്‍ എച്ച്.ഒ.സി ജംഗ്ഷന്, ബ്രഹ്മപുരം, പള്ളിമുകള്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ടാണ് സമാപന നഗരിയില്‍ എത്തിച്ചേര്‍ന്നത്. വിവിധ കേന്ദ്രങ്ങളില്‍ ഷാള്‍ അണിയിച്ചും സ്വീകരണം ഒരുക്കിയും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും ബാബു ദിവാകരന് സ്വീകരണമൊരുക്കി.

ട്വന്റി 20 ബോര്‍ഡ് അംഗം വി എസ് കുഞ്ഞുമുഹമ്മദ്, നിയോജകമണ്ഡലം കമ്മിറ്റി അംഗം പി വൈ മത്തായി, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ പീറ്റര്‍ കെ ജോസഫ്, സ്കറിയ മാത്യു, എലിസമ്പത് നോബി, എന്‍ഡിഎ ജനറല്‍ കണ്‍വീനര്‍ എം ആര് രാജീവ്, മണ്ഡലം പ്രസിഡന്റ് കെ ആര് അനില്‍കുമാര്‍, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് സി.എം മോഹനന്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സെല്‍വരാജ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് നൈസന്‍ ജോണ്‍, ബി.ജെ.പി ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ അഖില്‍ മുകുന്ദ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

















