നമുക്കൊരു എതിരാളി വരുമ്പോഴാണ് മുന്നോട്ട് പോകാനും വളരാനുമുള്ള സാഹചര്യം ഉണ്ടാവുകയെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്.
ഞങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുകയും ഞങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുകയും ചെയ്തിട്ടുള്ളത് ശ്രീനിജനെയാണ്. പക്ഷേ ട്വന്റി20യെ ഏറ്റവും കൂടുതല്‍ വളര്‍ത്തിയതും ശ്രീനിജനാണ്. ഒരു ശത്രു ഉണ്ടാവുകയും അയാള്‍ തുടര്‍ച്ചയായി ആക്രമിക്കുകയും ചെയ്തുകൊണ്ടിരുന്നാല്‍ ട്വന്റി20 കൂടതല്‍ ശക്തമാവുകയാണ് ചെയ്യുക. ശ്രീനിജന്‍ ഇടയ്ക്ക് നിശബ്ദനാകുന്ന കാഴ്ചയാണ് കണ്ടിരുന്നത്. അദ്ദേഹം തുടര്‍ച്ചയായി ആക്രമിച്ചിരുന്നുവെങ്കില്‍ എറണാകുളത്തെ പല സീറ്റുകളും ഇന്ന് ട്വന്റി20 നേടിയേനെ. ഒരാളുടെയും ആക്രമണങ്ങളെ ഭയക്കുന്നവരല്ല ട്വന്റി20 എന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ രൂപം:













