Home Top News ട്വന്റി 20 പാര്‍ട്ടി അങ്കമാലി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ട്വന്റി 20 പാര്‍ട്ടി അങ്കമാലി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

അങ്കമാലി : ട്വന്റി 20 പാര്‍ട്ടി അങ്കമാലി നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അങ്കമാലി രുഗ്മിണി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് പ്രോമി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോണി തോട്ടങ്കര, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഫ്രാന്‍സീസ് കല്ലൂക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്വന്റി10 പഞ്ചായത്ത് തല കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുവാനും പഠന, പരിശീലന ക്ലാസുകള്‍ നടത്തുവാനും കണ്‍വെന്‍ഷന്‍ യോഗത്തില്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here