Home Election News ട്വന്റി20യുടെ വികസന രാഷ്ട്രീയം, സംസ്ഥാനത്തിന് തന്നെ മാതൃക

ട്വന്റി20യുടെ വികസന രാഷ്ട്രീയം, സംസ്ഥാനത്തിന് തന്നെ മാതൃക

567
0

പൊതുപ്രവർത്തന രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന പ്രവർത്തങ്ങളാണ്‌ ട്വന്റി 20 പാർട്ടി മുന്നോട്ട് വെക്കുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ, ഉയർന്ന നിലവാരത്തിൽ പൊതു സ്ഥലങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും നവീകരിച്ച് പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ് ട്വന്റി 20. പുതിയ ബസ് സ്റ്റാൻഡും കാത്തിരിപ്പുകേന്ദ്രവും നിർമ്മിച്ചതിന് പുറമെ, കെ.എസ്.ഇ.ബി. ഓഫീസ്, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെൻററുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നവീകരണവും നിരവധി ആരാധനാലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കി.

ബസ് സ്റ്റേഷൻ നിർമ്മാണം
കിഴക്കമ്പലത്ത് ട്വന്റി20യുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ ബസ് സ്റ്റേഷൻ, എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മാതൃകാപദ്ധതിയായി മാറുകയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ, സൗജന്യ ഭക്ഷണശാല, യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്ന വിവിധ ആധുനിക സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സ്റ്റേഷൻ ഒരുങ്ങുന്നത്.

ചായയും ലഘുഭക്ഷണവും സൗജന്യമായി!

കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിൽ വരുന്നവർക്കും, മലയിടംതുരുത്ത് സർക്കാർ ആശുപത്രിയിൽ എത്തുന്നവർക്കും ഇനി ചായയും ലഘുഭക്ഷണവും സൗജന്യം. സർക്കാർ ഓഫീസുകളിൽ പതിവായി കാണുന്ന അവഗണനയും ഔദ്യോഗിക അന്തരീക്ഷവും മാറി, ജനങ്ങൾക്ക് സൗഹൃദപരമായൊരു അന്തരീക്ഷം നൽകാൻ ട്വന്റി20 ഒരുക്കിയ പുതുമയാണിത്. ജനങ്ങളെ സേവിക്കാനാണ് ഭരണത്തിന്റെ ലക്ഷ്യം. അതിന്റെ രുചി ചായ,കപ്പിലൂടെയും അനുഭവിപ്പിക്കുകയാണ് പദ്ധതി.

പഴയ കെട്ടിടത്തിന് വിട, കെ.എസ്.ഇ.ബി ഓഫീസ് പുതുക്കി!

കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബി ഓഫീസ് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി. മേശ, കസേര, ആവശ്യമായ എല്ലാ സാമഗ്രികളും ട്വന്റി20 തന്നെ നൽകി. ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ, കെ.എസ്.ഇ.ബി. യെ ‘മോഡേൺ ഓഫീസ്’ മാതൃകയായി മാറ്റിയിരിക്കുകയാണ് ട്വന്റി20

ആരാധനാലയങ്ങൾക്ക് പുതുജീവൻ!

“മതഭേദമില്ലാതെ വിശ്വാസത്തിന് ബഹുമതിനൽകികൊണ്ട് ആരാധനാലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കാലപ്പഴക്കം ചെന്ന ദേവാലയങ്ങൾ ആധുനിക നിലവാരത്തിൽ ട്വന്റി 20 നവീകരിച്ചു നൽകി. നമ്മുടെ ചരിത്രത്തിന്റേയും സംസ്കാരത്തിന്റെയും തിരുശേഷിപ്പുകളായി നിൽക്കുന്ന എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളെ സംരക്ഷിക്കുക എന്നുള്ളതാണ് ട്വൻ്റി 20 ഇതിലൂടെ ലക്ഷ്യ മിടുന്നത്.

പോസ്റ്റ് ഓഫീസ് നവീകരണം

കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ്, ആധുനിക സൗകര്യങ്ങളോടുകൂടി പുതുക്കിപ്പണിഞ്ഞ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ഓഫീസിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സാമഗ്രികളും ട്വന്റി20യുടെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഹോമിയോ ഡിസ്പെൻസറിയിൽ ഓട്ടിസം ക്ലിനിക്ക്

കിഴക്കമ്പലം ഹോമിയോ ഡിസ്പെൻസറിയിൽ ഓട്ടിസം ക്ലിനിക്ക് ആരംഭിക്കുന്നതിനോടനുബന്ധിച്ച് കെട്ടിടം നവീകരിച്ച് ആവശ്യമായ സൗകര്യങ്ങളോടെ  ട്വന്റി 20 സജ്ജീകരിച്ചു. നാട്ടിലെ ഓട്ടിസം ബാധിച്ചവർക്ക് സ്വന്തം ഗ്രാമത്തിൽ തന്നെ ചികിത്സ ലഭ്യമാക്കാൻ അവസരം ഒരുക്കിയതാണ് ഈ പദ്ധതിയുടെ വിജയം.

പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നവീകരണം

പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സയും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി, കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം ട്വന്റി20യുടെ നേതൃത്വത്തിൽ പൂർണ്ണമായും നവീകരിച്ചു. ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നാട്ടിൽ തന്നെ ലഭ്യമാകുന്നതിന് വഴിയൊരുക്കിയതാണ് ഈ പദ്ധതി.

റോഡിനരികിലെ പുല്ലുവെട്ട് പ്രവർത്തനം

നഗരവികസനം, ക്ലീൻ കിഴക്കമ്പലം പദ്ധതികളുടെ ഭാഗമായി പൊതുസ്ഥലങ്ങളിലും റോഡിനരികുകളിലും വളർന്നുവരുന്ന പുല്ലുകൾ വെട്ടി വൃത്തിയായി സൂക്ഷിക്കുന്ന നടപടികൾ തുടർച്ചയായി നടപ്പിലാക്കുകയാണ് ട്വന്റി 20. കഴിഞ്ഞ അഞ്ചു വർഷമായി മുടങ്ങാതെ നടക്കുന്ന ഈ പ്രവർത്തനം വഴി റോഡുകളുടെ ഇരുവശങ്ങളും ശുചിയായി നിലനിർത്താൻ സാധിച്ചിരിക്കുന്നു.

നഗരശുചീകരണ പദ്ധതി
ട്വന്റി20യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നഗരശുചീകരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സ്ഥിരമായി വൃത്തിയാക്കുന്നു. “നമ്മൾ സൃഷ്ടിക്കുന്ന മാലിന്യം നീക്കം ചെയ്യേണ്ടത് നമ്മൾ തന്നെയാണ്” എന്ന സന്ദേശം പൊതുജനങ്ങളിൽ പ്രചരിപ്പിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ട്വന്റി 20.

ക്ലീൻ കിഴക്കമ്പലം
എല്ലാ മാസവും ഒരു ദിവസം നാട്ടും നഗരവും റോഡുകളും മാലിന്യവിമുക്തമാക്കുന്നതിനായി ജനങ്ങളെ ഒറ്റക്കെട്ടായി പ്രവർത്തനത്തിനിറക്കുകയാണ് ട്വന്റി20. മാലിന്യക്കൂമ്പാരങ്ങൾ മൂലം ഉണ്ടാകുന്ന അസുഖങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുകയും സ്വന്തം നാട് വൃത്തിയായി സൂക്ഷിക്കപ്പെടുകയും ചെയ്യുന്നതിനാണ് ക്ലീൻ കിഴക്കമ്പലം പദ്ധതിയുടെ ലക്ഷ്യം.

കനാൽഭിത്തി സംരംക്ഷണം

കിഴക്കമ്പലം പഞ്ചായത്തിലൂടെ കടന്നുപോകുന പെരിയാർവാലി കനാലിൻ്റെ ഇരുവശവും കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിലൂടെ കനാലിൻ്റെ നീരൊഴുക്ക് സുഗമമാക്കുകയും  കർഷകർക്ക് കൃഷിക്ക് ആവശ്യമായ ജലം ഉറപ്പുവരുത്തുകയും  ചെയ്യുന്നു.

ഫോഗിംഗ്
കൊതുകുനിർമ്മാർജ്ജനം ലക്ഷ്യമാക്കി എല്ലാ മാസങ്ങളിലും പൊതു ഇടങ്ങളിൽ ഫോഗിംഗ് നടത്തിവരുന്നു. കൊതുക് മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഫോഗിംഗ് നടത്തുന്നത്. ട്വൻ്റി20യുടെ നേതൃത്വത്തിൽ ഫോഗിങ് ആരംഭിച്ചതിനുശേഷം കൊതുകുമൂലം ഉണ്ടാകുന്ന ഡെങ്കിപ്പനി, ചിക്കൻഗുനിയ മുതലായ പകർച്ച വ്യാധികൾ കിഴക്കമ്പലം ഭാഗങ്ങളിൽ ഗണ്യമായി കുറയ്ക്കാൻ സാധിച്ചു.

ലഹരിവിമുക്ത ചികിത്സ
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന 112 പേർക്ക് ഡി-അഡിക്ഷൻ ചികിത്സ ലഭ്യമാക്കി. കിഴക്കമ്പലത്തിൻ്റെ ശാപമായി ഹൃദയഭാഗത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ബിവറേജ് ഔട്ട്ലെറ്റ് യൂണിറ്റ് ട്വന്റി20യുടെ നിരന്തരസമരത്തിൻ്റെയും കോടതി വിധികളടെയും അടിസ്ഥാനത്തിൽ അടച്ചുപൂട്ടി.

സ്പോർട്‌സ് ക്ലബ്ബുകൾക്ക് ജേഴ്സിയും സ്പോർട്‌സ് ഉപകരണങ്ങളും
കായികമേഖലയിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നത്തിന്റെ്റെ ഭാഗമായി കിഴക്കമ്പലത്തെ 86 സ്പോർട്സ് ക്ലബ്ബുകളിലെ എല്ലാ അംഗങ്ങൾക്കും സൗജന്യമായി ജേഴ്സികളും, സ്പോർട്സ് കിറ്റും വിതരണം ചെയ്തു. ഊർജ്വസ്വലരായ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ട്വന്റി20ക്കുള്ളത്.

നാസിക് ബാൻഡ് & ചെണ്ട
കുട്ടികളിലേയും യുവാക്കളിലേയും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 12 ക്ലബ്ബുകൾക്ക് നാസിക് ബാൻഡുകളും ചെണ്ടകളും നൽകി. വാദ്യോപകരണങ്ങളിലൂടെ വരുമാനമാർഗം ഉറപ്പാക്കുവാനും ക്ലബ്ബുകളുടെ പ്രവർത്തനരീതി അതിലൂടെ മെച്ചപ്പെടുത്തുവാനും സാധിച്ചു.

ട്വന്റി20 ജെ സി ബി & ടിപ്പർ
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ എല്ലാ റോഡ് വികസന പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി ട്വന്റി20യുടെ 3 ജെ സി ബി കളും 4 ടിപ്പറുകളുമാണ് പ്രവർത്തിക്കുന്നത്.എല്ലാ പ്രവർത്തനങ്ങളും തികച്ചും സൗജന്യമായാണ് ട്വന്റി20യുടെ മേൽനോട്ടത്തിൽ നടത്തുന്നത്.

ട്വന്റി 20 ഫയർ എൻജിൻ
കിഴക്കമ്പലത്തെ എതൊരു അടിയന്തര സാഹചര്യവും നേരിടുന്നതിനുവേണ്ടി ട്വൻറി20യ്ക്ക് സ്വന്തമായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഫയർ എൻജിൻ പ്രവർത്തിക്കുന്നു. ഇതിൻ്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഇന്ത്യയിൽത്തന്നെ ആദ്യമായിട്ടാണ് ഒരു പഞ്ചായത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി ഇത്തരം ഒരു സേവനം ഏതെങ്കിലും ഒരു സംഘടന നടപ്പിലാക്കുന്നത് എന്നത് എടുത്തുപറയേണ്ട ഒന്നാണ്.

തൊഴിൽ പരിശീലനം
സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ഐ.സി. ഐ.സി.ഐ ബാങ്കുമായി ചേർന്ന് 147 പേർക്ക് 6 മാസത്തെ തൊഴിൽ പരിശീലനം നൽകി. സാധാരണക്കാരായ സ്ത്രീകൾക്ക് പുതിയ തൊഴിൽ സാഹചര്യങ്ങൾ പരിശീലിക്കാനും അതിലൂടെ ഒരു വരുമാനമാർഗം നേടി ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ഭാവിയെയും നേരിട്ട് സ്വാധീനിക്കുന്ന പദ്ധതികളാണ് ട്വന്റി20 മുന്നോട്ടുവെച്ചത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിന്നും ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ശുചിത്വം, കായികം, തൊഴിൽ പരിശീലനം തുടങ്ങി എല്ലാ മേഖലകളിലും സ്പർശിക്കുന്ന പ്രവർത്തനങ്ങളിലൂടെ ഒരു പഞ്ചായത്തിനെ മാതൃകാപഞ്ചായത്താക്കി മാറ്റുകയാണ് ശ്രമം.


ജനങ്ങളുടെ പങ്കാളിത്തവും വിശ്വാസവും കൂട്ടിനെടുത്താണ് ട്വന്റി20 വികസനത്തിന്റെ പുതിയ വഴികൾ തെളിയിക്കുന്നത്. ഇതിലൂടെ, “നല്ല ഭരണവും സുസ്ഥിര വികസനവും നാട്ടിൻറെ സ്വന്തം കൈകളിൽ” എന്ന സന്ദേശം കിഴക്കമ്പലം ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here