Home Kizhakkambalam ഭരണസമിതിയുടെ തീരുമാനം അട്ടിമറിച്ചു; അസി. സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

ഭരണസമിതിയുടെ തീരുമാനം അട്ടിമറിച്ചു; അസി. സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

571
0

കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ അട്ടിമറിച്ച സംഭവത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി സി.എം. ദര്‍ശിനിയെ പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് സസ്പെന്‍ഡ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. അജിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

പഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം പ്രകാരം ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും അടച്ചിട്ട് നിര്‍മ്മാണം നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഈ തീരുമാനത്തെ മാറ്റി രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് നടപടിയെടുത്തത്. കുന്നത്തുനാട് എം.എല്‍.എയുടെയും സിപിഎമ്മിന്റെയും ഇടപെടലിലൂടെ പഞ്ചായത്തില്‍ ഭരണ സ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമമാണിത്, പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമായ ഗുരുതരമായ ചട്ടലംഘനമാണ് സംഭവിച്ചതെന്നും അതിനാലാണ് സെക്രട്ടറിക്കെതിരെയും അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെയും നടപടി സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here