Home Election News കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനിലും ട്വന്റി20 മല്‍സരിക്കും

കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനിലും ട്വന്റി20 മല്‍സരിക്കും

548
0

കൊച്ചി: തദ്ദേശ സ്വയംഭരണ രംഗത്ത് സ്വന്തമായ മോഡല്‍ ഭരണത്തിലൂടെ ശ്രദ്ധ നേടുന്ന ട്വന്റി20, വരാനിരിക്കുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുഴുവന്‍  ഡിവിഷനുകളിലും (76 ഡിവിഷനിലും) സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് ട്വന്റി 20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പ്രഖ്യാപിച്ചു. ”കൊച്ചി നഗരത്തിന്റെ അവസ്ഥ അത്യന്തം ദയനീയമാണ്. ചെറിയ മഴയ്ക്കുപോലും വെള്ളക്കെട്ടില്‍ മുങ്ങുന്ന അവസ്ഥ മാറ്റണം. കോടികള്‍ ചെലവഴിച്ചിട്ടും മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് പ്രശ്‌നം പരിഹരിക്കാനായിട്ടില്ല,” എന്നും അദ്ദേഹം ആരോപിച്ചു.

നഗരത്തിലെ ഗതാഗത കുരുക്ക്, വെള്ളക്കെട്ട്, കൊതുകു ശല്യം, മാലിന്യ പ്രശ്‌നം തുടങ്ങി പൊതുജനജീവിതത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനാണ് ട്വന്റി20യുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലെ ഉറപ്പ്. കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ ടാറിടുമെന്നും അദ്ദേഹം അറിയിച്ചു. ഭരണമേറ്റെടുത്ത പഞ്ചായത്തുകളില്‍ സമസ്ത മേഖലകളിലും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി 51 കോടി രൂപയുടെ ബാങ്ക് നീക്കിയിരിപ്പ് സൃഷ്ടിക്കാന്‍ കഴിഞ്ഞതായി സാബു എം. ജേക്കബ്ബ് ചൂണ്ടിക്കാട്ടി. കൊച്ചി കോര്‍പ്പറേഷനിലും സമാനമായ അഴിമതി രഹിത ‘ട്വന്റി20 മോഡല്‍’ ഭരണം നടപ്പാക്കുക തന്നെയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here