Home Kizhakkambalam കിഴക്കമ്പലം മോഡല്‍ വികസനം ഇനി നിങ്ങളുടെ നാട്ടിലും

കിഴക്കമ്പലം മോഡല്‍ വികസനം ഇനി നിങ്ങളുടെ നാട്ടിലും

556
0

കേരളത്തിലെ രാഷ്ട്രീയ ചരിത്രം പറയുമ്പോള്‍ ഇടതും വലതും അഥവാ സിപിഎം നയിക്കുന്ന ഇടതു മുന്നണി, കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണികള്‍ മാറി മാറി ഭരിച്ച പതിറ്റാണ്ടുകളാണ് നമ്മുക്കു മുന്നിലുള്ളത്. പക്ഷേ, ഈ മാറി വന്ന ഭരണങ്ങളില്‍ ജനങ്ങള്‍ കണ്ടത് വാഗ്ദാനങ്ങളും പരസ്യങ്ങളും മാത്രമാണ്. ജനങ്ങളുടെ പണം, ജനങ്ങളുടെ ക്ഷേമത്തിനായി ആരെങ്കിലും വിനിയോഗിച്ചുവോ എന്നതാണ് വലിയ ചോദ്യം. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഷങ്ങളോളം വാഗ്ദാനങ്ങള്‍ മാത്രം കൊടുത്തുകൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് കിഴക്കമ്പലത്ത് ട്വന്റി20 ഭരണത്തില്‍ എത്തിയത്. ട്വന്റി20 മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ശുചിത്വവും, വികസനവും, സുതാര്യഭരണവും, എല്ലാം തന്നെ കിഴക്കമ്പലത്ത് ജനങ്ങള്‍ നേരിട്ട് കണ്ടു. ആശുപത്രികള്‍ പുതുക്കി, സ്‌കൂളുകള്‍ പുതുക്കി പണിഞ്ഞു, റോഡുകള്‍ മെച്ചപ്പെടുത്തി ജനങ്ങള്‍ക്കായി ചെലവാക്കേണ്ട ഒരോ അണപൈസയും, ജനങ്ങള്‍ക്കായി തന്നെ വിനിയോഗിക്കുന്ന മാതൃക ട്വന്റി20 കാണിച്ചു തന്നു. വലിയ പാര്‍ട്ടികളുടെ കോടികളുടെ പ്രചാരണങ്ങള്‍ക്കപ്പുറം, സാധാരണക്കാരന്റെ വിശ്വാസമാണ് ട്വന്റി20 മുന്നോട്ടു കൊണ്ടുപോകുന്നത്. അഴിമതിയില്ലാത്ത, തുറന്ന രാഷ്ട്രീയത്തിന്റെയും യഥാര്‍ത്ഥ വികസനത്തിന്റെയും പേരാണ് ഈ പാര്‍ട്ടി. ഈ മാറ്റം നിങ്ങളുടെ നാട്ടിലും ഉണ്ടാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?. അണി ചേരൂ, ട്വന്റി20ക്ക് ഒപ്പം.

LEAVE A REPLY

Please enter your comment!
Please enter your name here