തൊണ്ടിപീടിക-കൂരാച്ചി റോഡിന്റെ നവീകരണം, നാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നം സഫലമായി
കിഴക്കമ്പലം പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന തൊണ്ടിപീടിക-കൂരാച്ചി റോഡ്, വര്‍ഷങ്ങളായി നാട്ടുകാരുടെ തലവേദനയായി തുടരുകയായിരുന്നു. കാലാകാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡ്, പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളക്കെട്ട് നിറഞ്ഞുനില്‍ക്കുന്ന അവസ്ഥ, യാത്രക്കാരെ വലിയ ദുരിതത്തിലാഴ്ത്തിയിരുന്നു.
‘ഈ റോഡ് മഴ തുടങ്ങുമ്പോള്‍ യാത്രയ്ക്ക് പറ്റാത്തവിധം വെള്ളം നിറഞ്ഞു നില്‍ക്കുമായിരുന്നു. പല രാഷ്ട്രീയ പാര്‍ട്ടികളും മാറിമാറി ഭരണത്തില്‍ വന്നെങ്കിലും, റോഡ് നവീകരിക്കാന്‍ ആരും താത്പര്യം കാണിച്ചില്ല. വഴിയിലുടനീളം വെളിച്ചം പോലും ഇല്ലാത്ത അവസ്ഥയായിരുന്നു.എന്നാല്‍, ട്വന്റി20 ഭരണകൂടം പഞ്ചായത്തില്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതി മാറി. ബിഎംബിസി നിലവാരത്തില്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, ഇന്ന് അത് പൂര്‍ത്തിയാവുകയും നാട്ടുകാര്‍ക്ക് ആശ്വാസകരമായ യാത്രാ സൗകര്യം ഒരുക്കുകയും ചെയ്തു.’-പാറേ പീടിക 10 ആം വാര്‍ഡ് നിവാസിയായ മാത്യു പറയുന്നു.
‘പഞ്ചായത്തിലെ പുതിയ ഭരണകൂടം നടത്തിയ ഇടപെടലുകള്‍ കൊണ്ടാണ് ഇന്ന് ഈ റോഡ് ഒരു മാതൃകയായിരിക്കുന്നത്. നാട്ടുകാര്‍ക്കും പഞ്ചായത്തിനും അഭിമാനിക്കാവുന്ന ഒരു പദ്ധതിയായി ഇത് മാറി.’മാത്യു പറയുന്നു.
















