മോശം അവസ്ഥയിലായിരുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ നാല്‍പതോളം അങ്കണവാടികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി ട്വന്റി20. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് ഒരുക്കിയ പുതിയ ഹൈടെക് അങ്കണവാടികള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച കളിസ്ഥലങ്ങള്‍, ഗുണമേന്മയുള്ള പോഷകസമൃദ്ധമായ ഭക്ഷണം, കുട്ടികളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കുന്ന കെയര്‍ടേക്കര്‍മാര്‍, കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍...
വികസന പാതയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ജനം ട്വന്റി20ക്ക് ഒപ്പം നിന്നപ്പോള്‍ നെല്ലാട്-കാവുംപടി, മഴുവന്നൂര്‍-കടക്കനാട് നിവാസികളുടെ അടിസ്ഥാന യാത്രാ സൗകര്യത്തിനുമേല്‍ പകപോക്കല്‍ നടത്തുകയാണ് കിഴക്കമ്പലത്തിലെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവുംപടി മഴുവന്നൂര്‍ റോഡ് ശോചനീയാവസ്ഥയില്‍ തുടര്‍ന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഗതാഗതത്തിനും അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അടക്കം പ്രദേശവാസികളുടെ ഏക ആശ്രയമാണ്...
സ്വദേശീയ കൃഷി സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷയ്ക്കുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടന്ന ഹരിത കിഴക്കമ്പലം - ഞാലിപ്പൂവന്‍ വിത്ത് വിതരണ പരിപാടി, നാട്ടിലെ നൂറുകണക്കിന് കുടുംബങ്ങളില്‍ വലിയ ഉണര്‍വ് സൃഷ്ടിച്ചു. പതിവുപോലെ വിത്ത് വിതരണം മാത്രമല്ല, നടീല്‍ സൗകര്യത്തിനായി തൊഴിലാളികളെയും സൗജന്യമായി വിട്ടുനല്‍കിയാണ് ട്വന്റി20 വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തൊഴിലാളികളുടെ അഭാവം മൂലം കൃഷി തുടങ്ങാനാകാതെ നിന്നിരുന്ന...
കിഴക്കമ്പലം: മൂന്ന് മാസം മുമ്പ്, ഉദ്ഘാടനം നടത്തിയ കിഴക്കമ്പലം-നെല്ലാട് റോഡ് തകര്‍ന്നിരിക്കുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മുപ്പതു കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച റോഡാണ് ഉദ്ഘാടനത്തിന് പിന്നാലെ തകര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തപ്പോള്‍, സ്ഥലത്തെ എംഎല്‍എ നേരിട്ട് എത്തിയിരുന്നു. എന്നാല്‍, വെറും മൂന്ന് മാസത്തിനുള്ളില്‍ തന്നെ റോഡിന്റെ...
വിശദമായ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക
https://youtu.be/-TSv6mtRyGs
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യസുരക്ഷ മാർക്കറ്റ് (Food Security Market) കിഴക്കമ്പലത്ത് (Twenty20 Kizhakkambalam) ഗ്രാമ പഞ്ചായത്തിൽ ആണ് ആദ്യമായി ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിആണ് നിർവഹിച്ചത്. സാധാരണക്കാർക്ക് വളരെ ഏറെ ഗുണം ചെയ്തിരുന്ന ഈ മാർക്കറ്റ് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഇംഗിതത്തിനു വഴങ്ങി അടച്ചു പൂട്ടിയിരിക്കുകയാണ്.
"രാജ്യത്ത്...
കൊച്ചി: ഭരണമേറ്റെടുത്ത പഞ്ചായത്തുകളില്‍ സമസ്ത മേഖലയിലും സമഗ്ര വികസനം നടപ്പിലാക്കിയ ട്വന്റി 20 കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലും മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. വരാന്‍ പോകുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ 76 ഡിവിഷനിലും ട്വന്റി 20 പാര്‍ട്ടി മല്‍സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ്ബ് പറഞ്ഞു. സാമ്പത്തിക തലസ്ഥാനമായ കൊച്ചി നഗരത്തിന്റെ അവസ്ഥ പരമ...















