Home Kunnathunad തുടർഭരണം ലക്ഷ്യമിട്ട് ട്വന്റി20; നിർണായക കൺവെൻഷൻ ഒക്ടോബർ 5ന്

തുടർഭരണം ലക്ഷ്യമിട്ട് ട്വന്റി20; നിർണായക കൺവെൻഷൻ ഒക്ടോബർ 5ന്

823
0

കുന്നത്തുനാട്: പതിറ്റാണ്ടുകളായി തുടരുന്ന ഇടത്-വലത് രാഷ്ട്രീയത്തിന്റെ കെട്ടുറച്ച ചട്ടക്കൂടുകൾ മടുത്ത ജനങ്ങൾക്ക് മുന്നിൽ വികസനത്തിന്റെയും അഴിമതിരഹിത ഭരണത്തിന്റെയും പുതിയ മാതൃകയുമായി ട്വന്റി20 പാർട്ടി വീണ്ടും ജനവിധി തേടുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് പഞ്ചായത്തിൽ വീണ്ടും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 5-ന് ഐക്കരനാട് ഹിൽടോപ്പിൽ വെച്ച് നിർണായക തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ പോലും കക്ഷി രാഷ്ട്രീയം കളിച്ച് ഒന്നിനും പരിഹാരം കാണാത്ത പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ട്വന്റി20 മുൻഗണന നൽകുന്നത്. കിഴക്കമ്പലത്ത് വിജയിച്ച അഴിമതിരഹിത ഭരണ മാതൃക കുന്നത്തുനാട് ഉൾപ്പെടെയുള്ള എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പാർട്ടി ഉറപ്പുനൽകുന്നത്. വൻകിട പദ്ധതികളുടെ മറവിൽ നടക്കുന്ന അഴിമതികൾ അവസാനിപ്പിച്ച്, ഓരോ രൂപയും ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.

വോട്ടവകാശം ഒരു കച്ചവടമായി മാറിയ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, എല്ലാ വാർഡുകളിലും മത്സരിക്കാൻ പാർട്ടി തയ്യാറെടുക്കുന്നത് ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ സൂചനയാണ്. ട്വന്റി20 പാർട്ടിയുടെ ഹൈപവർ കമ്മിറ്റി അംഗങ്ങൾ, കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചയത്തിലെയും വാർഡ് ഭാരവാഹികൾ, ഏരിയ സെക്രട്ടറിമാർ, 11 അംഗ കമ്മിറ്റി മെംബേർസ് എന്നിവർ പങ്കെടുക്കുന്ന ഈ യോഗം, ഈ മേഖലയിലെ ട്വന്റി20 യുടെ ജനകീയ സാനിദ്ധ്യം വ്യക്തമാക്കും.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി, നാടിന്റെ വികസനവും ജനങ്ങളുടെ ഉന്നമനവും മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ട്വന്റി20 ക്ക് ഇത്തവണയും ജനങ്ങൾ ശക്തമായ പിന്തുണ നൽകുമെന്ന് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here