കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ദീര്‍ഘവും സങ്കീര്‍ണവുമാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് രൂപം കൊണ്ട ഇടതും വലതുമായ മുന്നണികള്‍ പരസ്പരം മാറിമാറി ഭരണത്തില്‍ എത്തിയെങ്കിലും, ജനങ്ങളുടെ യഥാര്‍ത്ഥ വികസനവും ക്ഷേമവും പിന്നിലാക്കി. ജാതി, മതം, വര്‍ഗം തുടങ്ങിയ വിഭജനങ്ങള്‍ ഉപയോഗിച്ച് വോട്ടു പിടിച്ച രാഷ്ട്രീയ നേതാക്കള്‍, വാഗ്ദാനങ്ങള്‍ മറന്ന് അധികാരാസക്തരായി. അഴിമതിയും ഭരണനിഷ്‌ക്രിയതയും ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ മുഖം മങ്ങിയതാക്കി.
കേരള രാഷ്ട്രീയത്തിന് ഇന്നാവശ്യമുള്ളത് അധികാര മോഹമുള്ള ഭരണകര്‍ത്താക്കളെ അല്ല, ജനങ്ങളുടെ ക്ഷേമത്തിനായി ഉത്തരവാദിത്ത ഭരണം നിര്‍വഹിക്കുന്ന നേതാക്കളെയാണ്. വര്‍ഷങ്ങളായി കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തെ മാത്രമാണ് ലക്ഷ്യമാക്കിയിരുന്നത്. വോട്ടു നേടാനായി വാഗ്ദാനങ്ങള്‍ നല്‍കി, അധികാരത്തില്‍ എത്തിയ ശേഷം അവര്‍ ജനങ്ങളെ മറന്നു.
ഈ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ ക്ഷേമത്തെയും സുതാര്യ ഭരണത്തെയും മുന്‍നിര്‍ത്തി ട്വന്റി20 ഉയര്‍ന്നുവന്നത്. ഭരണം നേടാന്‍ പണം ചെലവഴിക്കുന്നതല്ല, മറിച്ച് അഴിമതി രഹിത ഭരണത്തിലൂടെ പണം സൃഷ്ടിച്ച് അത് ജനങ്ങള്‍ക്കായി തിരിച്ചുനല്‍കുകയാണ് ട്വന്റി20യുടെ ദൗത്യം. ജനങ്ങളുടെ നികുതി പണം ഭരണകൂടങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം കേരളത്തില്‍ പതിവാണ്. ഈ പ്രവണതയ്ക്കെതിരെ ചരിത്രപരമായൊരു വഴിത്തിരിവാണ് ട്വന്റി20 സൃഷ്ടിച്ചത്. ട്വന്റി20 ഭരിച്ച നാല് പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള 50 കോടി രൂപയുടെ നീക്കിയിരിപ്പ് തുക ജനങ്ങള്‍ക്ക് തന്നെ തിരികെ നല്‍കാനുള്ള ആര്‍ജവം കാണിച്ച ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് ട്വന്റി20.
പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ആദ്യ ഘട്ടത്തില്‍ പാചകവാതകത്തിനും, വൈദ്യുതിക്കും 25% സബ്സിഡി നല്‍കും. രണ്ടാം ഘട്ടത്തില്‍ സബ്സിഡി 50% ആയി ഉയര്‍ത്തും. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനോ, ത്രിതല പഞ്ചായത്തുകള്‍ക്കോ നടപ്പിലാക്കാന്‍ പറ്റാത്ത വലിയൊരു ആശയമാണ് ട്വന്റി20 നടപ്പിലാക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, കുടുംബച്ചെലവുകള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ കൊണ്ട് വലയുന്ന സാധാരണക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും യഥാര്‍ത്ഥ ആശ്വാസം നല്‍കുന്ന ആശയമാണ് ട്വന്റി20 മുന്നോട്ടുവെച്ചത്. ഇതൊന്നും രാഷ്ട്രീയ നേട്ടത്തിനല്ല, ട്വന്റി20യില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒന്ന് കൊണ്ടുമാത്രമാണ്.
















