Home Top News കേരളത്തിന് നഷ്ടം 50,000 തൊഴിലവസരങ്ങളും 5,000 കോടി രൂപയുടെ നിക്ഷേപവും.

കേരളത്തിന് നഷ്ടം 50,000 തൊഴിലവസരങ്ങളും 5,000 കോടി രൂപയുടെ നിക്ഷേപവും.

53
0

കിറ്റക്സ് വ്യവസായം ഇല്ലാതായാല്‍ ട്വന്റി20 പാര്‍ട്ടിയും അവസാനിക്കുമെന്ന് വിശ്വസിച്ച സംസ്ഥാന സര്‍ക്കാര്‍, കിറ്റക്സിന്റെ പുതിയ ഫാക്ടറിക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം തടഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിഷേധ നിലപാട് സ്വീകരിച്ചതോടെ, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തങ്ങളുടെ ഫാക്ടറി പിന്നീട് തെലുങ്കാനയിലാണ് കിറ്റക്സ് ആരംഭിച്ചത്. ശമ്പളമായും നികുതിയായും കിറ്റക്സില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട കോടികളുടെ വരുമാനം വേണ്ടെന്നുവച്ച സര്‍ക്കാര്‍, ട്വന്റി20 ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിപ്പിക്കാനാണ് ഈ വളഞ്ഞ വഴി തേടിയത്. തല്‍ഫലമായി കേരളത്തിലെ യുവജനതയ്ക്ക് ലഭിക്കേണ്ട തൊഴിലുകള്‍ നഷ്ടപ്പെട്ടു എന്നതിനപ്പുറം ട്വന്റി20 പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു തടസ്സവും സൃഷ്ടിക്കാന്‍ സര്‍ക്കാരിനായില്ല.


”അധികാരം മോഹിച്ചോ, പണം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചോ അല്ല ഞാന്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്. ഇവിടുത്തെ പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങള്‍ എന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിറക്കി എന്നതാണ് സത്യം. ഇടതും വലതും മാറി മാറി ഭരിച്ച്, ഈ നാടിനെ നശിപ്പിച്ച്, ജനങ്ങള്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍, എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് തോന്നി, ഇങ്ങനെയാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഇതുകൊണ്ട് എനിക്ക് നഷ്ട്ടം മാത്രമേ ഒള്ളു. എന്റെ ബിസിനസ്, കുടുംബം, കുട്ടികള്‍, അവര്‍ക്ക് കിട്ടുന്ന സമയം എല്ലാം എനിക്ക് നഷ്ട്ടപെട്ടു. എന്റെ ബിസിനസിന് അല്‍പ്പം കോട്ടം സംഭവിച്ചാലും, കുടുംബത്തിനും കുട്ടികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടായാലും, ഈ കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും എനിക്ക് ചെയ്യാനായാല്‍, അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി ഞാന്‍ കരുതുന്നു. ഈ നാട്ടിലെ ജനങ്ങള്‍ ആണെന്റെ ശക്തി, അവരുടെ സന്തോഷമാണ് എന്റെ സന്തോഷം. നിങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഈ നാടിനുവേണ്ടി ഞാന്‍ മുന്നില്‍ തന്നെ ഉണ്ടാകും.”
-സാബു ജേക്കബ്

LEAVE A REPLY

Please enter your comment!
Please enter your name here