വര്‍ഷങ്ങളായി മതിയായ രേഖകളില്ലാതെ തങ്ങള്‍ താമസിക്കുന്ന ഭൂമിക്ക് അവകാശമില്ലാതെ, ആശങ്കയിലായിരുന്നു നൂറുകണക്കിന് കുടുംബങ്ങള്‍. മുന്‍ ഭരണാധികാരികളുടെ അനാസ്ഥ കാരണം, നിയമക്കുരുക്കുകളില്‍ കുടുങ്ങിപ്പോയ ഈ ജനവിഭാഗം, കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജീവിച്ചിരുന്നത്. ഈ അടിസ്ഥാനപരമായ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ പഴയ ഭരണസമിതികള്‍ യാതൊരു താല്പര്യവും പ്രകടിപ്പിച്ചിരുന്നില്ല.
ട്വന്റി20 അധികാരത്തില്‍ എത്തിയപ്പോള്‍, നിയമം ജനക്ഷേമത്തിന് വഴിമാറി. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തില്‍ പങ്കാളികളായ ട്വന്റി20 ഭരണസമിതി, പട്ടയവും കൈവശാവകാശവും ലഭ്യമാക്കുന്നതിനായി സമയോചിതമായി ഇടപെട്ടു. നിയമപരമായ എല്ലാ തടസ്സങ്ങളും നീക്കി, വര്‍ഷങ്ങളായി രേഖകളില്ലാതെ താമസിച്ചുവന്ന 194 കുടുംബങ്ങള്‍ക്കാണ് പട്ടയവും കൈവശാവകാശവും നേടിക്കൊടുത്തത്. ഇത് ആ കുടുംബങ്ങള്‍ക്ക് ലഭിച്ച സുരക്ഷിതത്വമാണ്, അവരുടെ അവകാശമാണ്. വാഗ്ദാനം മാത്രം നല്കി വഴിയാധാരമാക്കിയവര്‍ മറന്നുപോയ ജനങ്ങളെയാണ്, ട്വന്റി20 അവരുടെ സ്വന്തം മണ്ണിന്റെ അവകാശികളാക്കി മാറ്റിയത്. ട്വന്റി20യുടെ ഈ ജനക്ഷേമകരമായ ഇടപെടല്‍ കേരളത്തിനും മാതൃകയാവുകയാണ്.
















