Home Election News കൃഷിയിടങ്ങളില്‍ കരുതലായി ആധുനിക തടയണകള്‍

കൃഷിയിടങ്ങളില്‍ കരുതലായി ആധുനിക തടയണകള്‍

36
0

മഴക്കാല വെള്ളപ്പൊക്കവും വേനല്‍കാല വരള്‍ച്ചയും കാര്‍ഷിക മേഖലയ്ക്ക് എന്നും വെല്ലുവിളി തീര്‍ക്കുന്ന കാലത്ത് ശാസ്ത്രീയമായ പോംവഴികളിലൂടെ പ്രശ്ന പരിഹാരം കണ്ട് ട്വന്റി20. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോടുകള്‍ കൃഷിയിടങ്ങളില്‍ മടവീഴ്ചകള്‍ക്ക് കാരണമാവുകയും കൃഷി നാശം സംഭവിക്കുകയും ചെയ്യുന്നത് സാധാരണമായിരുന്നു. വേനല്‍ കാലത്ത് ജലസംഭരണികള്‍ വറ്റിവരളുന്നതും, മഴക്കാലത്ത് ലഭിച്ചിരുന്ന അധിക ജലത്തെ സംഭരിച്ച് നിര്‍ത്തുന്നതില്‍ പരാജയപ്പെുന്നതും കാര്‍ഷിക മേഖലയെ വലച്ചു. ഈ സാഹചര്യത്തിലാണ് കാലാവസ്ഥയ്ക്ക് ആനുപാതികമായി ജല ലഭ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അത്യാധുനിക തടയിണകള്‍ കെട്ടി നേരിടാനുള്ള ആശയം ട്വന്റി20 നടപ്പിലാക്കിയത്.

കിഴക്കമ്പലം പഞ്ചായത്തിലൂടെ ഒഴുകുന്ന 28 കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന തോടുകളെയാണ് ട്വന്റി 20 ഭരണസമിതി ജലസംഭരണത്തിനായി പരിവര്‍ത്തനം ചെയ്തത്. തോടുകളുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്തിക്കൊണ്ടുതന്നെ, വെള്ളം ഒലിച്ചുപോകാതെ തടഞ്ഞുനിര്‍ത്താന്‍ വേണ്ടി ഓരോ 200 മീറ്ററിലും ആധുനിക രീതിയിലുള്ള തടയണകള്‍ നിര്‍മ്മിച്ചു. വെള്ളത്തിന്റെ അളവ് കൃത്യമായി ക്രമീകരിക്കാന്‍ കഴിയുന്ന ആധുനിക ഷട്ടറുകളാണ് തടയിണകളുടെ പ്രത്യേകത. അലൂമിനിയം കോട്ടിംഗ് ഉള്ള മികച്ച മരപ്പലകകള്‍ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണം. ഇതുവരെ 35 ചെക്ക് ഡാം ഷട്ടറുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ, തോടുകളിലെ ജലവിതാനം നിലനിര്‍ത്താനും, മഴക്കാലത്തെ കൃഷി നാശം നിയന്ത്രിക്കാനും, വേനല്‍ക്കാലത്ത് കൃഷിക്ക് വെള്ളം ഉറപ്പാക്കാനും സാധിച്ചു.

കാര്‍ഷിക രംഗത്ത് വര്‍ഷംതോറും താല്‍ക്കാലിക തടയിണകള്‍ നിര്‍മിക്കുന്നതിലെ ചിലവും ബുദ്ധിമുട്ടും ഇതോടെ നീങ്ങി. കൃഷിയിടങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടുന്നതിനും, പുതിയ കൃഷിയിടങ്ങളെ രൂപപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായിച്ചു. മാത്രമല്ല, സമീപ പ്രദേശങ്ങളിലെ കിണറുകളിലെ നീരുറവകള്‍ക്ക് പുതുജീവന്‍ നല്‍കുന്നതിനും കുടിവെള്ള ക്ഷാമത്തിന് ശാസ്ത്രീയ പരിഹാരമാകുന്നതിനും ഈ തടയിണകള്‍ക്ക് കഴിഞ്ഞു. താല്‍ക്കാലിക പബ്ലിസിറ്റികള്‍ക്ക് അപ്പുറം, കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന ട്വന്റി20യുടെ ദീര്‍ഘകാല വികസന കാഴ്ചപ്പാടുകളുടെ നേര്‍ സാക്ഷ്യമാണ് ഈ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here