Home Top News കൃഷിയുടെ വഴിയേ ട്വന്റി20

കൃഷിയുടെ വഴിയേ ട്വന്റി20

32
0

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെയും അഴിമതിക്കാരായ നേതാക്കളെയും മാറ്റിനിര്‍ത്തി ട്വന്റി20 ഒരു പുതിയ വികസന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ്. നാം ഗൃഹാതുരത്വത്തോടെ അയവിറക്കുന്ന നാട്ടിന്‍പുറത്തിന്റെ നന്മയും ഗ്രാമത്തിന്റെ വിശുദ്ധിയും വിഷമില്ലാത്ത ഭക്ഷണവും മാത്രമല്ല, എല്ലാവരെയും ഒരേപോലെ സമൃദ്ധിയിലേക്ക് നയിക്കാനും ഉതകുന്ന സമത്വത്തിന്റെ വികസന സ്വപ്പ്‌നം കൂടിയാണ്.

കൃഷി ഗ്രാമവികസനത്തിന്റെ ഒരു ഭാഗമാണ്. മനുഷ്യന്റെ അടിസ്ഥാനം കൃഷിയാണ്. ആദ്യകാലങ്ങളില്‍ കൃഷിയില്‍ നിന്നാണ് മനുഷ്യന്‍ തുടങ്ങിയത്. എന്നാല്‍ കൃഷിയില്‍ നിന്ന് വ്യാവസായികമായി മനുഷ്യന്‍ മാറിയപ്പോള്‍ നെല്‍പ്പാടങ്ങള്‍ നികത്തി. കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. കൃഷിയിടങ്ങള്‍ കെട്ടിടങ്ങളാല്‍ നിറഞ്ഞു. അതാണ് ഇന്നത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. വെള്ളം കുറഞ്ഞു, മാലിന്യം കൂടി, വായുമലിനീകരണം കൂടി. ഇത് മനുഷ്യന്റെ ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരുത്തി. പണ്ട് മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന കാലത്ത് രോഗങ്ങള്‍ കുറവായിരുന്നു. ഇന്ന് നമ്മള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറി. കൃഷി നിര്‍ത്തി ആളുകള്‍ കൃത്രിമ ജീവിതത്തിലേക്ക് പോയി. അത് ജീവിതസാഹചര്യം മാറ്റി, രോഗങ്ങള്‍ കൂടി. ട്വന്റി20 നാട്ടില്‍ വികസനം കൊണ്ടുവരു ന്നതോടൊപ്പം തന്നെ ആ പഴയ കാലത്തിലേക്ക് ജനങ്ങളെ തിരിച്ചു കോണ്ടുപോകാന്‍ കൂടി ശ്രമിക്കുകയാണ്. തോടുകള്‍ നവീകരിക്കുക, കുളങ്ങളും പാടങ്ങളും പുനഃസ്ഥാപിക്കുക. തരിശുഭൂമികളിലെല്ലാം കൃഷിയിറക്കി പഴയ രീതിയിലേക്ക് തിരിച്ചുപോവുക. അങ്ങനെ പഴമയിലൂന്നിയ ആരോഗ്യകരമായ ജീവിത സാഹചര്യം ഒരുക്കുകയാണ് ട്വന്റി20. നോക്കിയാല്‍ ഈ അടുത്തകാലത്ത് തവളകള്‍, പരല്‍ പോലുള്ള ചെറുമീനുകള്‍ തുടങ്ങി അപ്രത്യക്ഷമായ പല ജീവികളും ഇവിടെ തിരിച്ചുവന്നതായി കാണാം. പ്രകൃതിയിലേക്ക് മടങ്ങുമ്പോള്‍ ഇത്തരം ജീവികളുടെ അതിജീവനത്തിനു കൂടിയാണ് നമ്മള്‍ കാരണമാകുന്നത്. അതെല്ലാം നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ നല്ല രീതിയിലുള്ള മാറ്റം വരുത്തും. തവളകള്‍ നമ്മുടെ ജീവിതത്തില്‍ എന്തു മാറ്റമാണ് വരുത്തുക എന്ന് നമ്മള്‍ വിചാരിക്കാം. പക്ഷേ കൊതുകിനെ നശിപ്പിക്കാന്‍ തവളകള്‍ക്ക് കഴിയും. ചെറുമീനുകള്‍ വെള്ളം ശുദ്ധീകരിക്കും. പക്ഷേ നമ്മള്‍ ചെയ്ത ഏറ്റവും വലിയ പ്രകൃതിചൂഷണം കണക്കില്ലാത്ത രീതിയില്‍ കെട്ടിയുയര്‍ത്തിയ കെട്ടിടങ്ങളാണ്. പ്രകൃതിയെ നശിപ്പിച്ച് മണ്ണെടുത്തത് ചൂഷണമാണ്. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. പക്ഷേ, ഉള്ളതുവച്ച് വീണ്ടും പഴയ നല്ല നാളുകളിലേക്ക്, അമ്പത് വര്‍ഷം മുമ്പ് എങ്ങനെയായിരുന്നു നമ്മുടെ ഭൂമി ആ രീതിയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമം നടത്തുകയാണ് ട്വന്റി20.

മാത്രമല്ല, ഒരു പദ്ധതിയുടെ വിജയം കണക്കാക്കുന്നത് എത്രപേര്‍ പങ്കാളികളായി എന്നതിനെ അടിസ്ഥാനമാക്കിയാണ്. ആദ്യം വീടുകളില്‍ അടുക്കള തോട്ടം നിര്‍മിക്കാനുള്ള സഹായമാണ് ട്വന്റി20 പഞ്ചയത്തുകളില്‍ നല്‍കിയത്. എന്നാല്‍ അടുക്കളത്തോട്ടങ്ങള്‍ പരിപാലിക്കാന്‍ താല്‍പ്പര്യം വേണം. മനുഷ്യര്‍ എല്ലാവരും വളരെ തിരക്കിലാണ്. അതുകൊണ്ടുതന്നെ പദ്ധതി വിജയിച്ചില്ല. അങ്ങനെ വന്നപ്പോള്‍ അത് പിന്‍വലിച്ചു. അതിന് പകരമായി ചെറിയ തോട്ടങ്ങള്‍ മുതല്‍ രണ്ടു മുതല്‍ നാല് ഏക്കര്‍ വരെയുള്ള വലിയ തോട്ടങ്ങളില്‍ കൂട്ടായ്മയോടെ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചു. വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യുമ്പോഴുള്ള ഗുണം നമുക്ക് അതിനെ കുറച്ചുകൂടി സഹായിക്കാന്‍ പറ്റും. എന്തെങ്കിലും കീടബാധയുണ്ടായാല്‍ തന്നെ അവയെ പ്രതിരോധിക്കാന്‍ എല്ലാ വീ ടുകളും കയറിയിറങ്ങുന്നതിനു പകരം ഈ ഒരു തോട്ടത്തില്‍ പോയാല്‍ മതി. ഇതാണ് പദ്ധതിയെ കുറച്ചുകൂടി വിജയകരമാക്കിയത്. ബ്രോയ്‌ലര്‍ ചിക്കന്‍ ഉണ്ടാക്കുന്നതുപോ ലെ മീനുകളെ കുളങ്ങളില്‍ കൃത്രിമമായി വളര്‍ത്തുകയാണ് ഇപ്പോഴത്തെ രീതി. ഒരു കോഴി 140 ദിവസം കൊണ്ടാണ് വളര്‍ച്ച പ്രാപിക്കേണ്ടത്. പക്ഷേ 40 ദിവസം കൊണ്ട് ഹോര്‍മോണ്‍ കൊടുത്താണ് അതിനെ വളര്‍ത്തുന്നത്. കൃത്രിമമായി വളര്‍ത്തുന്ന ഈ ഇറച്ചി കഴിക്കുന്നതുകൊണ്ട് ഗുണമില്ലെന്ന് മാ ത്രമല്ല, ഒരുപാട് ദോഷങ്ങള്‍ ശരീരത്തിന് ഉണ്ടാക്കുന്നു.

മീനിന്റെ ഇപ്പോഴത്തെ ഉല്പ്പാദനരീതിയും വ്യത്യസ്തമല്ല. ഒരു ചെറിയ സ്ഥലത്ത് കുഴിയെടുത്ത് ടാര്‍പായ ഇട്ട് വളര്‍ത്തിയെടുക്കുന്ന മീനിന് ഒരു ഗുണവുമില്ല. മീന്‍ സ്വാഭാവികമായി വളരണം. മീന്‍വളര്‍ത്തലില്‍ മുശി, കാരി, വരാല്‍ പോലുള്ള നാടന്‍ മീനുകളെയാണ് ട്വന്റി20 പ്രോത്സാഹിപ്പിക്കുന്ന ത്. വരാല്‍ വളര്‍ത്തുന്നതിനു മുമ്പ് ആദ്യം കുളത്തില്‍ പായല്‍ വളര്‍ത്തുകയും പിന്നീട് അതില്‍ ചെറുമല്‍സ്യങ്ങളെ നി ക്ഷേപിക്കുകയും ചെയ്യും. പായല്‍ തിന്നു ജീവിക്കുന്ന ചെറുമല്‍സ്യങ്ങളെ വരാല്‍ ഭക്ഷിച്ചു ജീവിക്കുന്നു. അതുപോലെ കോഴിക്ക് കൊടുക്കുന്ന ഭക്ഷണം ഗോതമ്പ്, ചോളം, സോയാബീന്‍, വിറ്റാമിന്‍ എല്ലാം ചേര്‍ത്തതാണ്. തൃശ്ശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയുമായി സഹകരിച്ച് അവര്‍ തന്ന ചേരുവയാണ് കോഴിത്തീറ്റ. വീട്ടു മുറ്റത്ത് അഴിച്ചിട്ടു വളര്‍ത്തുന്നതുപോലെ കോഴിക്ക് ഓടിക്കളിച്ച് നടക്കാന്‍ പറ്റിയ തരത്തിലാണ് കോഴിക്കൂട് നിര്‍മ്മിക്കു ന്നത്. കോഴി വളര്‍ത്തുന്ന കൂട്ടില്‍ അറക്കപ്പൊടിയും മറ്റുമിട്ട് നിലം ഒരുക്കുന്നു. കുറച്ചുകഴിഞ്ഞാല്‍ കോഴിയുടെ വേസ്റ്റും മറ്റും അതില്‍ നിറയും. അതെടുത്ത് ചെടിക്ക് വളമാക്കും. അതുപോലെ പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷിചെയ്തു തുടങ്ങിയപ്പോള്‍ ധാരാളം പൂക്കളുണ്ടായി അങ്ങനെ തേനീച്ച വളര്‍ത്തല്‍ തുടങ്ങി. അതായത് എല്ലാം ഒന്നിന്റെ ഉപോല്‍പ്പന്നമായി ബന്ധപ്പെടുത്തി കൊണ്ടുപോകുന്ന രീതിയാണ് ട്വന്റി20യുടേത്.

LEAVE A REPLY

Please enter your comment!
Please enter your name here