കൃഷി പ്രോത്സാഹിപ്പിക്കാനും വിഷരഹിത ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട്, ട്വന്റി20യുടെ നേതൃത്വത്തില്‍ 13,679 കുടുംബങ്ങള്‍ക്ക് ഇടവിള കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. വീടുകള്‍ തോറും കൃഷി വ്യാപിപ്പിച്ച് ഭക്ഷ്യസുരക്ഷയില്‍ സ്വയംപര്യാപ്തത നേടാനുള്ള ട്വന്റി20യുടെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ പദ്ധതിയാണ് ഇടവിള കിറ്റ് വിതരണം. ഓരോ വീട്ടുമുറ്റത്തും ചെറിയ തോതിലെങ്കിലും കൃഷി ആരംഭിക്കാന്‍ ഈ കിറ്റുകള്‍ ജനങ്ങള്‍ക്ക് വലിയ പ്രചോദനമായി. പയര്‍, പാവല്‍, പടവലം, വെണ്ട, ചീര തുടങ്ങിയ വിവിധതരം പച്ചക്കറികളുടെ വിത്തുകളും തൈകളും ഉള്‍പ്പെടുന്ന ഈ കിറ്റുകള്‍, കുടുംബങ്ങള്‍ക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കാന്‍ സഹായിച്ചു. കൃഷി ഒരു ജീവിതരീതിയായി മാറ്റാനും, ഉത്പാദനച്ചെലവ് കുറയ്ക്കാനും ഈ പദ്ധതി സഹായകരമായി.
















